Responsive Ad Slot

Slider

കടയ്ക്കൽ പഞ്ചായത്തിന്റേയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേലചന്ത സംഘടിപ്പിച്ചു

കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേലചന്ത സംഘടിപ്പിച്ചു. പഴയ കാല ഓർമ്മകളിൽ നിന്നും മാഞ്ഞു പോയ നാട്ടു ചന്ത, കർഷകരും കുട
കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേലചന്ത സംഘടിപ്പിച്ചു. പഴയ കാല ഓർമ്മകളിൽ നിന്നും മാഞ്ഞു പോയ നാട്ടു ചന്ത, കർഷകരും കുടുംബശ്രീ അംഗങ്ങളും കൊണ്ടുവന്ന വിവിധയിനം കാർഷിക ഉത്പ്പന്നങ്ങൾ പച്ചക്കറി, പച്ചക്കറി തൈകൾ, തേൻ, പഴവർഗങ്ങൾ, എന്നിവയുടെ വിൽപ്പന നടന്നു. 

കോവിഡ് രോഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ജൈവ രീതിയിൽ ഉത്പാദിപ്പിച്ച പച്ചക്കറികൾ ലഭ്യമാക്കുക എന്നതാണ് ഗ്രാമ പഞ്ചായത്ത് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ. എസ്. ബിജു പറഞ്ഞു. പൊതുജനങ്ങൾക്ക് മാസ്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. ചടങ്ങിൽ കൃഷി ഓഫീസർ മീനാക്ഷി, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com