കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്തും കെ.എസ്എഫ്ഇ കടയ്ക്കൽ ബ്രാഞ്ചും സംയുക്തമായി കടയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും (34) ഒരു ശിശുക്ഷേമ മന്ദിരത്തിനും ടെലിവിഷൻ വിതരണം ചെയ്തു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. ലതയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻറ് ആർ. എസ്. ബിജു വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള സോമരാജൻ സ്വാഗതവും ആശംസിച്ചു. ചടങ്ങിൽ കെഎസ്എഫ്ഇ മാനേജർ സാജൻ ഷാ, ഷാജഹാൻ, അശോക് ആർ നായർ സി ഡി പി ഒ ഉമ തമ്പി, പഞ്ചായത്ത് മെമ്പർമാർ അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: കലിക
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ