Responsive Ad Slot

Slider

വർഷങ്ങൾ പഴകിയ കടയ്ക്കലിന്റെ ആവശ്യം; കടയ്ക്കൽ താലൂക്ക് എവിടെ???

കടയ്ക്കൽ: കൊട്ടാരക്കര താലൂക്ക് വിഭജനം അനന്തമായി നീളുന്നു. സംസ്ഥാനത്ത് താലൂക്ക് വിഭജനം വന്നപ്പോൾ ഏറ്റവും കൂടുതൽ സമ്മർദ്ദം വന്നത് അര നൂറ്റാണ്ടിലേറേ പഴക്
കടയ്ക്കൽ: കൊട്ടാരക്കര താലൂക്ക് വിഭജനം അനന്തമായി നീളുന്നു. സംസ്ഥാനത്ത് താലൂക്ക് വിഭജനം വന്നപ്പോൾ ഏറ്റവും കൂടുതൽ സമ്മർദ്ദം വന്നത് അര നൂറ്റാണ്ടിലേറേ പഴക്കമുള്ള കൊട്ടരക്കര താലൂക്ക് വിഭജിക്കണമെന്നാണ് അത് കൊണ്ട് തന്നെ മലയോര മേഘലയായ കടയ്ക്കലിൽ താലൂക്ക് ആസ്ഥാനം വേണമെന്ന തീരുമാനം നാട്ടുകാർ അധികാരികളോട് അറിയുക്കുകയും എന്നാൽ കടയ്ക്കലിൽ താലൂക്ക് വരുമെന്നായതോടെ ചടയമംഗലത്തേക്ക് ആസ്ഥാന വേണമെന്ന് ആ പ്രദേശവാസികൾ മുന്നിട്ട് ഇറങ്ങിയതോടെ ഇരു പ്രദേശവാസികളും സമര പരിപാടികളുമായി മുന്നിട്ടിറങ്ങി.

എന്നാൽ താലൂക്ക് വിഭജിച്ച് പുതിയൊരു താലൂക്ക് രൂപീകരണമെന്ന ആവശ്യം 1959 മുതൽ ഉയർന്ന് വന്നതാണ്. ഈ വിഷയത്തിന്റെ പഠനത്തിനായി നിയോഗിക്കപ്പെട്ട കമ്മിഷനുകളൊന്നടങ്കം ആവശ്യം ന്യായമാണെന്ന് കണ്ടെത്തെയിരുന്നു. എന്നാൽ താലൂക്കിൻ്റെ പേരിൽ മാത്രമാണ് തർക്കം. ഏതൊരു ഭരണ സ്ഥാപനത്തിന്റെയും ആസ്ഥാന പ്രദേശം നിർണ്ണയിക്കുന്നതിന് പ്രധാന്യ ഘടകം പ്രദേശത്തേ ബഹുഭൂരിപക്ഷം പൊതു ജനങ്ങൾക്കും ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുക എന്നതാണ് ഇതിൽ പാലിക്കേണ്ട ഏറ്റവും ഉജിതമായ തീരുമാനും എന്നാൽ കടയ്ക്കൽ പട്ടണം സ്ഥിതി ചെയ്യുന്നത് താലൂക്കിന്റെ ഏകദേശം മദ്യഭാഗത്താണ്. 

കിഴക്കൻ മലയോര പ്രദേശങ്ങളിലെ ഗ്രാമീണർ ഏതൊരാവശ്യത്തിനും ആശ്രയിക്കുന്നത് കടയ്ക്കലിനെയാണ് എന്നാൽ ചടയമംഗലം ഉൾപ്പെടയുള്ള പടിഞ്ഞാറൻ വില്ലേജുകളിലെ ജനങ്ങൾക്ക് കടയ്ക്കൽ പട്ടണം ഒരിക്കലും അപരിചിതമോ വിദൂരസ്ഥലമോ ആയ ഒരു സ്ഥലമായി അനുഭവപ്പെടാറുമില്ല. കാരണം ചികിത്സയ്ക്കായി എല്ലാ ആളുകളും ആശ്രയിക്കുന്നത് കടയ്ക്കൽ താലൂക്ക് ആശുപത്രിയെയാണ്. വ്യാപാരത്തിനും മറ്റും എത്തിച്ചേരുന്നതും കടയ്ക്കൽ ചന്തയേയാണ് .

നിർദ്ദിഷ്ട താലൂക്ക് പ്രദേശത്തെ എല്ലാ ഗ്രാമങ്ങളിലേക്കും ജലസേചം നടത്തുന്നത് വാട്ടർ അതോറിറ്റിയുടെ കടയ്ക്കൽ സബ് ഡിവിഷനിൽ നിന്നുമാണ്. 33 കെ.വി ഇലക്ട്രിക്കൽ സബ്സ് റ്റേഷന്റെ പ്രയോജനവും കടയ്ക്കൽകാർക്ക് മാത്രമുള്ളതല്ല വെള്ളവും, വെളിച്ചവും നൽകി ജനങ്ങളുടെ അടിസ്ഥനാവശ്യക്കൾ നിറവേറ്റി കൊണ്ടരിക്കുന്ന ഈ രണ്ടു സ്ഥാപനങ്ങളും താലുക്ക് ആസ്ഥാനത്തിനുള്ളിലാകുമ്പോഴും കൂടുതൽ കാര്യക്ഷമവും ആകുമെന്നതിൽ സംശയമില്ല, താലൂക്ക് ഓഫീസ് പ്രവർത്തിക്കാൻ അനുയോജ്യമായ രീതിൽ കടയ്ക്കൽ പട്ടണത്തിൽ നിന്ന് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം സൗകര്യപ്രധമായ രീതിയിൽ നിൽക്കുന്നുന്നുണ്ട്. 

നിലവധി കമ്മീഷൻ റിപ്പോട്ടുകൾ അധികാരികാരി കൈമാറിട്ടുണ്ട്. ഇനി കേരള സർക്കാറിന്റെ നടപടി മാത്രമേ ആവിശ്യമുള്ളു. എന്നാൽ രാഷ്ടിയ ലാഭക്കൾക്ക് വേണ്ടി ഇടതു വലതു പാർട്ടികൾ കടുപിടികൂടുകയാണ് ചില ആളുകൾക്ക് കടയ്ക്കൽ, ചില ആളുകൾക്ക് ചടയമംഗലം എന്ന ആശയ കുഴപ്പത്തിൽ കെട്ടി മറിയുകയാണ് കിഴക്കൻ മേഘലയിലേ ഈ പുതിയ താലൂക്ക് രൂപീകരണം. ഇതിന് വേണ്ടി രൂപീകരിച്ച ആക്ഷൻ കമ്മറ്റികൾ എല്ലാം ചുവരുകളിൽ ഒതുങ്ങുന്ന കടലാസുകൾ മാത്രമായി മാറിരിക്കുകയാണ്. എന്നാൽ മലയോര മേഘലയിലേ പാവങ്ങളായ ജനവിഭാഗം നോക്കി കാണുകയാണ് പുതിയ താലൂക്ക് രൂപീകരണ പ്രഖ്യാപനത്തിനായി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com