കടയ്ക്കൽ: താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം തിങ്കളാഴ്ചയും ഓ.പി ചൊവ്വാഴ്ചയും പുനരാരംഭിക്കും. രണ്ട് ജീവനക്കാർക്ക് കോവിഡ് സംശയത്തെ തുടർന്നു ബാക്കി മുഴുവൻ ജീവനക്കാരും കോറണ്ടയിനിലായതിനെ തുടർന്നാണ് ആശുപത്രി പ്രവർത്തനംസ്തംഭിച്ചത്.
ആറ് ഡോക്ടർമാരെ കൂടാതെ രണ്ട് സ്റ്റാഫ് നേഴ്സ്, രണ്ട് ഫാർമസിസ്റ്റുകൾ ഉൾപ്പെടെണ് 22 ജീവനക്കാരെ താൽക്കാലികമായി നിയമിച്ച സാഹചര്യത്തിലാണ് ആത്യാഹിത വിഭാഗവും ഒ.പിയും പുനരാരംഭിക്കുന്നത്. നിലവിൽ ഡയാലിസിസ് യൂണിറ്റും പാലിയേറ്റീവ്കെയർ വിഭാഗവും മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. കോവിഡ് ബാധിതരോട് അടുത്ത സമ്പർക്കമില്ലാതിരുന്ന 30 ജീവനക്കാർക്കുള്ള 14 ദിവസത്തെ കോറണ്ടയിൻ കാലാവധി തിങ്കളാഴ്ച പൂർത്തിയാകും.
അടുത്ത ദിവസം ഇവർ കൂടി എത്തുന്നതോടെആശുപത്രിയുടെ പ്രവർത്തനം സുഗമമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
റിപ്പോർട്ട്: TM & SM
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ