കടയ്ക്കൽ: കടയ്ക്കൽ ചരിപ്പറമ്പിൽ പോലീസുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ചു. മലപ്പുറം പോലീസ് ക്യാമ്പിലെ കമാൻഡോ യാണോ മരിച്ച 35 വയസ്സുള്ള അഖിൽ. ഇയ്യാൾ ശർദ്ധിച്ച് അവശനായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന ഗിരീഷിനെ അവശനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
വിഷമദ്യം കഴിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ചയാണ് പോലീസ് കാരൻ മലപ്പുറത്തുനിന്ന് എത്തിയത്. ഇവർ ഒന്നിച്ചിരുന്ന് മദ്യം കഴിച്ചു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ