കടയ്‌ക്കല്‍: മലപ്പുറം റിസര്‍വ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ കടയ്‌ക്കല്‍ ഇട്ടിവ ചരിപ്പറമ്ബ് രോഹിണിയില്‍ അഖില്‍(35) മരിച്ചത് വിഷാംശം ഉള്ളില്‍ ചെന്നെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഏത് തരം വിഷമാണെന്ന് രാസപരിശോധനക്ക് ശേഷമേ വ്യക്‌തമാകൂ. ഇതിനായി ആന്തരിക അവയവങ്ങളും സ്രവങ്ങളും രാസപരിശോധനക്കായി അയച്ചു.
സര്‍ജിക്കല്‍ സ്‌പിരിറ്റ് വാങ്ങിയാണ് ഇവര്‍ മദ്യപിച്ചത്. സ്‌പിരിറ്റ് കൊണ്ടുവന്ന സുഹൃത്ത് ഇട്ടിവ ചരിപ്പറമ്ബ് കിഴക്കുംകര കളീലില്‍ വീട്ടില്‍ വിഷ്‌ണു(35)വിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. അഖില്‍ മദ്യപിച്ച സ്‌ഥലത്ത് വിഷ്‌ണുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. രണ്ടു കുപ്പി വ്യാജമദ്യവും കണ്ടെത്തി. ഇവര്‍ കഴിച്ച സ്‌പിരിറ്റിന്റെ ബാക്കി വിഷ്‌ണുവിന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ