Responsive Ad Slot

Slider

ആശങ്ക ഒഴിയാതെ കടയ്ക്കൽ

കടയ്ക്കൽ: കഴിഞ്ഞ 10 ദിവസമായി കടയ്ക്കൽ പഞ്ചായത്ത്‌ പൂർണമായും അടച്ചിട്ടിരുന്ന നിലയിൽ ആയിരുന്നു. ഇന്നലെ രാത്രിയോടെയാണ് വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്
കടയ്ക്കൽ: കഴിഞ്ഞ 10 ദിവസമായി കടയ്ക്കൽ പഞ്ചായത്ത്‌ പൂർണമായും അടച്ചിട്ടിരുന്ന നിലയിൽ ആയിരുന്നു. ഇന്നലെ രാത്രിയോടെയാണ് വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചത്. അതിന് പിന്നാലെയാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രണ്ട് ആരോഗ്യപ്രവർത്തകർക്ക് ഇന്ന് covid- 19 പോസിറ്റീവ് എന്ന സൂചനയായത്. 

അതുമൂലം വീണ്ടും ആശങ്കയിൽ ആണ് കടയ്ക്കൽ നിവാസികൾ. ആദ്യം കടയ്ക്കൽ ആശുപത്രിയിലെ രണ്ട് ആരോഗ്യപ്രവർത്തകർക്ക് പോസിറ്റീവ് ആയതിനെ തുടർന്ന് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 70 ഓളം ജീവനക്കാർ നിരീക്ഷണത്തിൽ ആയിരുന്നു അതിൽ 18 ഓളം പേർ ഹോസ്പിറ്റലിൽ തന്നെ നിരീക്ഷണത്തിൽ ആയിരുന്നു. മറ്റു ഹോസ്പിറ്റലിലെ ജീവനക്കാരെ ഉപയോഗിച്ചാണ് ഹോസ്പിറ്റലിലെ പ്രവർത്തനം മുടങ്ങാതെ നടത്തിയത്. അതിനു പിന്നാലെയാണ് ഇന്ന് രണ്ട് ഹോസ്പിറ്റൽ ജീവനക്കാർക്ക് കൂടി പോസിറ്റീവ് ആയ വിവരം അറിയുന്നത്. 

അവരെ ഉടൻ തന്നെ കൊല്ലം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ നിരീക്ഷണത്തിൽ വിട്ടു. അതിൽ 16 പേർ ഹോസ്പിറ്റലിൽ തന്നെയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. തുടർന്ന് ഹോസ്പിറ്റൽ പ്രവർത്തനം നിലച്ചിരിക്കുന്നു. നാളെ മുതൽ തുടർന്ന് പ്രവർത്തനം നടക്കാനും സാധ്യതയുണ്ട്. കടയ്ക്കൽ ഫയർഫോഴ്സ് എത്തി ഹോസ്പിറ്റലും പരിസരവും അണുവിമുക്തമാക്കി. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആകാതെ ആശങ്കയിൽ ആണ് പഞ്ചായത്തും ഹോസ്പിറ്റൽ അധികൃതരും. പ്രാദേശവാസികളുടെ ഭീതിയിലാണ്
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com