കടയ്ക്കൽ: കടയ്ക്കലിൽ രണ്ടുപേർക്കും കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഗൾഫിൽ നിന്ന് കഴിഞ്ഞ മുപ്പത്തി ഒന്നാം തീയതി നാട്ടിൽ എത്തിയ ദമ്പതികൾക്കാണ് ഇപ്പോൾ കോവിഡ് പോസിറ്റീവ് ആയത്. വീട്ടിൽ ഇവർ നിരീക്ഷണത്തിലായിരുന്നു. ഇവർക്ക് മറ്റ് അധിക സമ്പർക്കങ്ങൾ ഒന്നുമില്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സാമ്പിൾ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ഇവരെ ഇന്ന് ഉച്ചയോടു കൂടി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
റിപ്പോർട്ട്: കലിക ടീവീ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ