കടയ്ക്കൽ: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിനായി ടൗണിൽ പാട്ടി വളവിനുസമീപമുള്ള മറുപുറം കേന്ദ്രീകരിച്ച് പുതിയ ജലവിതരണ പദ്ധതി വരുന്നു. മറുപുറം കുളം - താലൂക്ക് ആശുപത്രി ജലവിതരണ പദ്ധതി എന്ന പേരിൽ നടപ്പാക്കുന്ന ഈ പദ്ധതിക്ക് മുല്ലക്കര രത്നാകരൻ എം.എൽ.എ.യുടെ വികസന ഫണ്ടിൽനിന്ന് 38.50 ലക്ഷംരൂപ ചെലവഴിക്കും.
ജല അതോറിട്ടി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള ടെൻഡർ നടപടികളായി. പദ്ധതി പൂർത്തിയായി കൂടുതൽ ശുദ്ധജലം ലഭിക്കുന്നതോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിലവിലുള്ളതിന്റെ ഇരട്ടി രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ കഴിയും. ജല അതോറിട്ടിയിൽനിന്ന് ലഭിക്കുന്ന വെള്ളമാണ് ഇപ്പോൾ ഡയാലിസിസ് യൂണിറ്റിൽ ഉപയോഗിക്കുന്നത്. 10 ഡയാലിസിസ് യൂണിറ്റുകളാണ് ഇവിടെയുള്ളത്. മറുപുറം പദ്ധതി പൂർത്തിയാവുന്നതോടെ 20 പേർക്ക് ദിവസേന ഡയാലിസ് ചെയ്യാനാകും.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ