ചിത്രം: കുറ്റിക്കാട് ആരംഭിച്ച കടയ്ക്കൽ പോലീസിന്റെ താൽക്കാലിക ചെക്ക് പോയിന്റ് |
കടയ്ക്കൽ: കടയ്ക്കൽ, അഞ്ചൽ, ഏരൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിൽ കണ്ടയിൻമെൻ്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ പഞ്ചായത്തുകളുടെ അതിർത്തികൾ പോലീസ് അടച്ചു. വാഹനങ്ങൾ പൂർണമായും ഈ മേഘലയിലേയ്ക്ക് കടത്തിവിടില്ല. ഈ പഞ്ചായത്തുകളിലെ പ്രവേശന കവാടങ്ങൾ പൂർണമായും അടച്ചു.
കടയ്ക്കൽ പഞ്ചായത്തിന്റെയും ചിതറ പഞ്ചായത്തിന്റെയും അതിർത്തിഅവസാനിക്കുന്ന കഞ്ഞിരത്തുംമൂട്ടിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് റോഡ് അടച്ചു. അത്യാവശ്യം ഉള്ള വാഹനം അല്ലാത്തെ ഒന്നും തന്നെ കടയ്ക്കലിലോട്ട് കടത്തി വിടുന്നില്ല.
പൊതു ജനങ്ങൾ പോലീസിന്റെ നിർദേശങ്ങൾ പാലിച്ച് കോവിഡിനെ തടയാൻ വേണ്ടി സർക്കാറിനോടെപ്പം കൈ കോർത്ത് നാടിനെ രക്ഷിയ്ക്കാൻ സഹകരിയ്ക്കണം. അവശ്യ സർവ്വീസുകൾക്ക് തടസം ഇല്ല.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ