ഒടുവിൽ കുഞ്ഞിനും അമ്മയ്ക്കും തുണയായി എത്തിയത് അവധിക്ക് നാട്ടിൽ എത്തിയ നഴ്സ്. കൈത്തോട് സ്വദേശിയായ ബദരിയ (26) കഴിഞ്ഞ ദിവസം ചിങ്ങലിയുള്ള കുടുംബ വീട്ടിൽ ആണ് കുട്ടിക്ക് ജൻമം നല്കിയത്. രാത്രി പ്രസവ വേദനയെ തുടർന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ഫോണിൽ വിളിച്ചപ്പോൾ ക്യോറന്റനിൽ ആണെന്ന് ആയിരുന്നു മറുപടി. ആംബുലൻസ് എത്തും മുന്നേ യുവതി കുട്ടിക്ക് ജന്മം നൽകി. വിവരം അറിഞ്ഞു എത്തിയ ആംബുലൻസ് ഡ്രൈവർ ആകാശ് ഉടൻ തന്നെ ബന്ധുവായ അവധിക്ക് നാട്ടിൽ എത്തിയ ആർമി നഴ്സ് കീരിപൂരം ചാരുവിള വീട്ടിൽ രേഷ്മ സഹായവുമായി എത്തി. തുടർന്ന് പൊക്കിൾക്കൊടി മുറിച്ചു പ്രാഥമിക വേണ്ട എല്ലാ ട്രീറ്റ്‌മെന്റും നൽകി.
രേഷ്മ യുവതിയുടെ ട്രീറ്റ്മെന്റ്നായി അനന്തര നടപടിക്കുള്ള കത്രിക, ക്ലിപ്, നൂൽ എന്നിവ ആവശ്യപ്പെട്ടു എങ്കിലും ആശുപത്രി അധികൃതർ നൽകിയില്ല. ഒടുവിൽ ആവശ്യമായ സാധനങ്ങൾ സംഘടിപ്പിച്ചാണ് യുവതിക്ക് രേഷ്മ പ്രാഥമിക ട്രീറ്റ്‌മെന്റ് നൽകിയത്. തുടർന്ന് അമ്മയെയും കുഞ്ഞിനേയും തിരുവനന്തപുരം എസ്.എ. ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ആശുപത്രി ഉപകരണങ്ങൾ പുറത്തേക്ക് കൊടുത്ത് അയക്കുന്നത് അനുവാദം ഇല്ല അതുകൊണ്ട് ആണ് നൽകാത്തത് എന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചു.
അമ്മയെയും കുഞ്ഞിനെയും ഡ്യൂട്ടി ഡോക്ടർ പരിശോധനക്ക് ശേഷം എസ്.എ. ടി യിലേക്ക് വിടുകയും ചെയ്തു. രേഷ്മയുടെ കർമ്മ നിരദമായ ഇടപെടൽ മൂലം അമ്മയും കുട്ടിയെയും രക്ഷിക്കാൻ കഴിഞ്ഞു. അവധി കഴിഞ്ഞു ഡൽഹിക്കുള്ള യാത്രക്കുള്ള തയ്യാറിൽ ആയിരുന്നു രേഷ്മ.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ