കടയ്ക്കൽ: കാഞ്ഞിരത്തിൻമൂട്ടിനു സമീപം സ്നേഹ സാഗരത്തിനടുത്തായുളള കുഴിയാണ്ജീവനെടുക്കുന്നത്. അവസാനമായി ഇവിടെ പൊഴിഞ്ഞത് ചിതറ സ്വദേശി അനീഷിന്റെതാണ്. നിരവധിതവണ അധികാരികളുടെ മുന്നിൽ പരാതി എത്തിയെങ്കിലും യാതൊരുവിധ നടപടിയും ഇവിടെ കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ഭാര്യ വീട്ടിലേക്ക് പോയ അനീഷിന്റെ ബൈക്കാണ് ഈ കുഴിയിൽ വീണു നിയത്രണം വിട്ട് സ്നേഹ സാഗരത്തിലെ മുന്നിൽ പാർക്കു ചെയ്തിരുന്ന ആംബുലൻസിന് പിന്നിൽ വീഴുന്ന് തല റോഡിൽ ഇടിച്ച് ഇയാൾക്ക് ഗുരുതര പരിക്ക് ഏൽക്കുകയും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുന്ന വഴിക്ക് ഇയാൾ മരണപ്പെടുകയും ചെയ്തു.
അതിനു ഒരു മാസം മുമ്പാണ് മടത്തറ സ്വദേശിയുടെ ബൈക്ക് കുഴിയിൽ വീണ് നിയന്ത്രണം വിട്ട് തെറിച്ചുപോയി തല റോഡിലിടിച്ച് വീണത്. ഇയാൾ ഇപ്പോഴും കോമയിലാണ്. ഇതിനു മുമ്പും നിരവധി തവണ ഈ കുഴിയിൽ ഇരുചക്രവാഹനം വീണു നിയന്ത്രണംവിട്ട് നിരവധി ആൾക്കാരുടെ ജീവൻ പോലിഞ്ഞിട്ടുണ്ട്. നിരവധി ജീവനുകൾ ഈ കുഴിയിൽ പൊലിയുമ്പോഴും അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
ജീവനുകൾ പൊലിഞ്ഞു കുടുംബം അനാഥമാകുമ്പോഴും ഒരു നടപടിയും സ്വീകരിക്കാത്തതാണ് അധികാരികളുടെ മൗനം ഇനിയും ഇവിടെ നിരവധി ജീവനുകൾ കവർന്നെടുത്തെന്നും മടത്തറയിൽ നിന്നും കടയ്ക്കലേക്ക് വരുമ്പോൾ കാഞ്ഞിരത്തുംമൂടിന് സമീപമാണ് സ്നേഹ സാഗരം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തിക്കുന്നത്. ഇതിനു സമീപമാണ് ഈ മരണ കുഴി. ഇരുചക്രവാഹന യാത്രക്കാർ സൂക്ഷിച്ചില്ലെങ്കിൽ ഒരുപക്ഷേ നിങ്ങളുടെ ജീവനും ഈ കുഴി കവർന്നേക്കാം.
റിപ്പോർട്ട്: കലിക
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ