Responsive Ad Slot

Slider

ജില്ലയില്‍ ഇന്ന് 4 പേര്‍ക്കു കൂടി കോവിഡ്; സ്ഥിതികരിച്ചതിൽ 3 കടയ്ക്കൽ സ്വദേശികളും

കൊല്ലം ജില്ലയിൽ 4 പേർക്കാണ് രോഗം. മൂന്നുപേർ കടയ്ക്കൽ സ്വദേശികളും, ഒരാൾ പരവൂർ സ്വദേശിയുമാണ്.
കൊല്ലം: ഇന്ന് കൊല്ലം ജില്ലയില്‍  4 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.  4 പേരും വിദേശത്ത് നിന്നെത്തിയവര്‍.  സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കേസുകളില്ല.  ഇന്ന് രോഗമുക്തി നേടിയവര്‍ 4.

 P 130 കടയ്ക്കല്‍ സ്വദേശിയായ 49 വയസ്സുള്ള പുരുഷന്‍ മെയ് 31 ന് അബുദാബി-തിരുവനന്തപുരം IX 1538 നമ്പര്‍ ഫ്ലൈറ്റിലെത്തി.  ഗൃഹ നിരീക്ഷണത്തിലായിരുന്നു. കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 131  കടയ്ക്കല്‍ സ്വദേശിനിയായ 42 വയസ്സുള്ള സ്ത്രീ മെയ് 31 ന് അബുദാബി-തിരുവനന്തപുരം IX 1538 നമ്പര്‍ ഫ്ലൈറ്റിലെത്തി  ഗൃഹ നിരീക്ഷണത്തിലായിരുന്നു.  കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 132 കടയ്ക്കല്‍ സ്വദേശിയായ 63 വയസ്സുള്ള പുരുഷന്‍.ജൂണ്‍ 3 ന് ദുബായില്‍ നിന്നും ദുബായ്-തിരുവനന്തപുരം എയര്‍ ഇന്ത്യ IX 1540 നമ്പര്‍ ഫ്ലൈറ്റിലെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു.  പരിശോധനയില്‍  കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 133  പരവൂര്‍ സ്വദേശിയായ 56 വയസ്സുള്ള പുരുഷന്‍.  മേയ് 29ന്  അബുദാബി-തിരുവനന്തപുരം  IX 1538 ഫ്ലൈറ്റിലാണ് എത്തിയത്.  സ്ഥാപന നിരീക്ഷണത്തിലായിരുന്നു. പരിശോധനയില്‍ കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന്   ഇന്നേ ദിവസം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com