കടയ്ക്കൽ: കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചു. ഇവരെ കഴിഞ്ഞ ദിവസം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞദിവസം ഒരു ഗർഭിണിക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രി ജീവനക്കാരുടെ സാബ് പരിശോധനയ്ക്ക് അയച്ചിരുന്നു .
ഈ പരിശോധനാഫലം പുറത്തു വരുമ്പോഴാണ് കോവിഡ് പോസിറ്റീവ് ആയത്. തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഫയർഫോഴ്സ് എത്തി അണുവിമുക്തമാക്കി. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ 63 ജീവനക്കാരും നിരിഷണത്തിൽ പോയി 8 ഗർഭിണികൾ ആണ് ആശുപത്രിയിൽ ഉണ്ടായിരുന്നത് അതിൽ അഞ്ചുപേർക്ക് പ്രസവത്തിനും മുൻമ്പു നൽകുന്ന മരുന്ന് നൽകിയിരുന്നു. ഇവരെ പ്രത്യേക ആംബുലൻസിൽ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു.
പുതുതായി അഡ്മിറ്റായ 3 ഗർഭിണികളെ തിരിച്ചയച്ചു. താലൂക്കാശുപത്രിയിൽ പകരം 18 ജീവനക്കാരെ നൽകി . താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാരിൽ ഒരാൾക്ക് അഞ്ചൽ കരവാളൂർ സ്വദേശിനിയും. ഒരാൾ നിലമേൽ സ്വദേശിനിയുമാണ്. ഇതുകൂടാതെ കടയ്ക്കലിൽ മറ്റൊരാൾക്ക്
കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് .മാർച്ചന്റ് നേവി ജീവനക്കാരനായ ഒരാൾ ലീവിന് നാട്ടിൽ എത്തിയതാണ്. ഇയാൾ തിരിച്ചു പോകുന്നതിനു വേണ്ടി മെഡിക്കൽ എടുത്തപ്പോഴാണ് കോവിഡാ പോസിറ്റീവ് കാണിച്ചത്.
കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ എല്ലാ ജീവനക്കാരുടെയും സാബ് എടുത്ത് പരിശോധനക്കയച്ച്.അതിൽ പുറത്ത് വന്ന ഫലം നെഗറ്റീവാണ് .ഇനിയും പരിശോധന ഫലം പുറത്തുവരാനുണ്ട്.താലുകാശുപത്രിയിലെ ജീവനക്കാർക്ക് എങ്ങനെ കോവിഡ് പോസിറ്റിവായി എന്നു ആരോഗ്യ വകുപ്പ് പരിശോധിച്ച് വരുകയാണ്. ആരുമായുള്ള സംമ്പർഗമാണന്ന് കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
റിപ്പോർട്ട്: കലിക ടീവി
റിപ്പോർട്ട്: കലിക ടീവി
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ