Responsive Ad Slot

Slider

കടയ്ക്കൽ ഗവ: ഹൈസ്കൂളിന്റെ ചരിത്രം

കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കൽ. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാർഷിക മേഖ
കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കൽ. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാർഷിക മേഖല ആയതിനാൽ ഉല്പന്നങ്ങൾ വിറ്റഴിക്കാൻ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറൻ ദേശത്ത് നിന്നും കാർഷിക ഉല്പന്നങ്ങൾ വാങ്ങാൻകച്ചവടക്കാർ കടയ്ക്കൽ ചന്തയിൽ എത്തുമായിരുന്നു. 

മകരകൊയ്ത്ത് കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര (കടയ്ക്കൽ തിരുവതിര) പണ്ട് മുതൽക്കേ പ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കൽ ക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാർ ദൂരെസ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. 

ഈ സഹചര്യത്തിലാണ് 1950‌-ൽഗവ.അപ്പർ പ്രൈമറി സ്കൂൽഅപ് ഗ്രേഡ് ചെയ്ത് ഗവ. ഹൈസ്കൂൾ രൂപം കൊണ്ടത്. യു പി വിഭാഗം ഇന്നത്തെ ഗവ.യുപിഎസ്സിൽ നിലനിർത്തി. ഹൈസ്കൂൾവിഭാഗം ഇന്നത്തെ ഹൈസ്കൂൾകോമ്പൗണ്ടിലും 1958വരെ ഒരു പ്രഥമാധ്യപകന്റെ കീ‍ഴിൽ പ്രവർത്തിച്ചു. 

അതോടുകൂടി ദൂരെദേശത്ത്പോയി സെക്കണ്ടറി വിദ്യാഭ്യാസം ചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചു. ഇന്നത്തെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നതിൽ ചില കെട്ടിടങ്ങൾ തട്ടാമല രാമൻപിള്ള സാറിന്റെ ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ ആയിരുന്നു. കുട്ടികളുടെ കുറവുകാരണം ഈ കെട്ടിടങ്ങൾ അദ്ദേഹം സർക്കാർ ആശുപത്രി നടത്തുന്നതിനായി വിട്ടുകൊടുത്തു. 1933ൽ ഡോ.ഗോവിന്ദൻ ഇവിടെ മെഡിക്കൽ ഓഫീസറായി പ്രവർത്തിച്ചിരുന്നു. 

ഇപ്പോൾ കടയ്ക്കൽ താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്ന സ്ഥലത്തുണ്ടായിരുന്ന പഴയ ആശുപത്രി കെട്ടിടത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പ്രവർത്തിക്കുകയായിരുന്നു. ഈ റേഞ്ച് ഓഫീസ് കുളത്തൂപ്പുഴയിലേയ്ക്ക് മാറ്റിയതോടെ ചിങ്ങേലിയിൽനിന്നും കടയ്ക്കൽ ഠൗണിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പ്രവർത്തിക്കുകയായിരുന്ന കെട്ടിടത്തിലേയ്ക്ക് ആശുപത്രി മാറ്റുകയുണ്ടായി. ഒഴി‍‍‍ഞ്ഞ്കിടന്ന കെട്ടിടങ്ങളും അനുബന്ധമായുണ്ടായിരുന്ന മൂന്ന് ഏക്കർ അൻപത് സെൻറ് സ്ഥലവും തട്ടാമല രാമൻപിള്ള സാറിൽ നിന്നും നാട്ടിലെ ഏതാനും വ്യക്തികൾ വില നൽകി വാങ്ങി. സ്വകാര്യ സ്ക്കൂൾ നടത്തുകയായിരുന്നു ലക്ഷ്യം.

1950 ൽ കടയ്ക്കൽ ഗവ.യുപിഎസ്സ് അപ്പ് ഗേ‍ഡ് ചെയ്തപ്പോൾ സെക്കൻററി സ്ക്കൂൾ നടത്താൻ ഈ സ്ഥലവും കെട്ടിടങ്ങളും സൗജന്യമായി വിട്ടുകൊടുത്തു. അനുദിനം പ്രശസ്ഥിയുടെ പടവുകൾ താണ്ടുന്ന ഈ സരസ്വതീ ക്ഷേത്രത്തിനായി പണം മുടക്കിയമഹത് വ്യക്തികളെ നന്ദിയോടെ സ്മരിയ്ക്കാം. കരിങ്ങോട്ട് കുട്ടൻ പിള്ള, പുല്ലുപണയിൽ കൊച്ചപ്പി മുതലാളി, ഇടത്തറ അച്യുതൻ വൈദ്യൻ എന്നിവരുടെ പേരിലാണ് സ്ഥലവും കെട്ടിടങ്ങളും വാങ്ങിയത്. നൂറ് രൂപയുടെ നൂറ് ഓഹരികൾ എഴുപത്തിയാറ് പേർക്ക് വിറ്റാണ് പതിനായിരം രൂപ സമാഹരിച്ചത്. 

നാല്പത്തി അഞ്ചുവർഷത്തെ ഹൈസ്ക്കൂൾ പ്രവർത്തനത്തിനുശേഷം 1995 ജൂൺ മാസത്തിൽ കടയ്ക്കൽ ഗവ. ഹൈസ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂളായി ഉയർത്തപ്പെട്ടു. എം എൽ റ്റി, എം ആർ ആർ റ്റി വി. എന്നിവയുടെ ഓരോ ബാച്ച് വീതം പ്രവർത്തിക്കുന്നു. ശ്രീ പി എ നടരാജൻ ആദ്യ പ്രിൻസിപ്പലായി. 2004 ൽ ഹയർ സെക്കൻററി വിഭാഗവും പ്രവർത്തനമാരംഭിച്ചു. ബയോളജി സയൻസ് , ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളുടെ ഓരോ ബാച്ച് വീതം അനുവദിയ്ക്കപ്പെട്ട ഇവിടെ 2013 ൽ കൊമേഴ്സ് ഒരു ബാച്ച് കൂടി അനുവദിയ്ക്കപ്പെട്ടു. പതിറ്റാണ്ടുകൾക്കു മുൻപേ ഇവിടെ എൻ സി സി യൂണിറ്റ് പ്രവർത്തിക്കുന്നു. പെൺകുട്ടികൾക്കും പ്രവർത്തിക്കുവാൻ കഴിയുന്ന എൻ സി സി യൂണിറ്റാണ് ഇവിടെയുള്ളത്. 1987-88 അധ്യായന വർഷമാണ് ഹൈസ്ക്കൂൾ വിഭാഗത്തിൽ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. 

ഒട്ടനവധി ജീവകാരുണ്യ ക്ഷേമപ്രവർത്തനങ്ങൾ നിരന്തരം നടത്തിയതിന്റെ ഫലമായി 2003 ആഗസ്റ്റ് 25 ന് കടയ്ക്കൽ ഗവ. ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന് കേരളത്തിലെ ആദ്യത്തെ മോഡൽ യൂണിറ്റ് പദവി ലഭിച്ചു. ആ പദവി കാത്തു സൂക്ഷിയ്ക്കാനുതകുന്ന പ്രവർത്തനങ്ങൾ ഇന്നും തുടർന്നുവരുന്നു. ഈ സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ നാൽപ്പത് ഡിവിഷനുകളിലായി 1800 ൽപ്പരം കുട്ടികളും വൊക്കേഷണൽ ഹയർ സെക്കൻററി, ഹയർ സെക്കൻററി വിഭാഗങ്ങളിലായി 500 ൽപ്പരം കുട്ടികളും പഠിക്കുന്നുണ്ട്. അങ്ങനെ നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ ഈ വിദ്യാലയം മികവു പുലർത്തി മുന്നേറിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ
ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നമ്മുടെ വിദ്യാഭ്യസ ഉപജില്ലയിലെതന്നെ ഏറ്റവും വലിയ കളിസ്ഥലമാണിത്കേരളത്തിലെ ഏക മാതൃക. ജെ ആർ സി യൂണിറ്റിന് പ്ലാറ്റിനം ജൂബിലി സമ്മാനമായി ലഭിച്ച ജെ ആർ സി ഓഫീസ് കം ട്രയിനിംങ് കൊല്ലം ജില്ലയിലെ ഏക എസ് പി സി ഓഫീസ് കം ട്രയിനിംങ് സെൻററും സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്നു.

ഫലവൃക്ഷങ്ങളുൾപ്പെടെ നൂറുകണക്കിന് വൃക്ഷങ്ങൾ ഈ സരസ്വതീ ക്ഷേത്രത്തിനെ പരിസ്ഥിതിസൗഹൃതമാക്കുന്നു.മുന്നൂറോളം സ്പീഷീസിൽപ്പെട്ട വൃക്ഷങ്ങൾ ഇവിടെ കാണാൻ കഴിയും. "എന്റെ പുളിമരച്ചോട്" പേരുപോലെ രണ്ട് പടുകൂറ്റൻ പുളിമരങ്ങളും രണ്ട് പടുകൂറ്റൻ മാവുകളും ചേർന്ന വിശാലമായ അസംബ്ലി മൈതാനം, നട്ടുച്ചയ്ക്കും കുളിരേകുന്ന ഞങ്ങളുടെ മാത്രം സ്വകാര്യ അഹങ്കാരം.ഇതിനെ പ്രശംസിക്കാതെ വിശി‍ഷ്ടവ്യക്തികളാരും ഈ സരസ്വതീക്ഷേത്രം കടന്നുപോയിട്ടില്ല. 

മനോഹരമായ പൂന്തോട്ടവും മഴവെള്ളസംഭരണ സംവിധാനവും ഇവിടെയുണ്ട്.കേരളത്തിന്റെ തന്നെ സ്വതന്ത്ര്യസമരചരിത്രം പറയുന്ന "ആശുപത്രികെട്ടിടവും" ഇപ്പോഴും തലയെടുപ്പോടെ ഇവിടെ സ്ഥിതിചെയ്യുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 

ഹൈസ്കൂൾ വിഭാഗത്തിൽ ഒരു മൾട്ടിമീഡിയ ക്ലാസ് റൂമും പ്രവർത്തിക്കുന്നു. കേരള സർക്കാരിന്റെ പുതിയ സംരംഭമായ 'അസാപ്(അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) സ്കിൽഡെവലപ്മെൻറ് സെൻറർ ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവൃത്തിക്കുന്നു. കേരളസർക്കാർ നടപ്പിലാക്കിവരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള മികവിന്റെ വിദ്യാലയമായി ചടയമംഗലം അസംബ്ലി മണ്ഡലത്തിൽനിന്നും ഈ വിദ്യാലയം തെരഞ്ഞെടക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. പത്ത് കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.ഒന്നാംഘട്ട നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായുള്ള രണ്ട് ബഹുനിലക്കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിച്ച.

മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 
1.ഭാസ്കര അയ്യർ 
2. ജാനകീ 
3. ഗോവിന്ദന് പോറ്റി, 
4.റ്റി എം മത്തായി, 
5.മങ്ങാട് കരുണാകരൻ, 
6.വേലുക്കുട്ടി, 
7.യോഹന്നാൻ, 
8.കെ വൈ അഹമ്മദ് പിള്ളൈ, 
9.ജെ ഗോപാലപിള്ള, 
10.സി ചെല്ലമ്മ, 
11.പി എ മുഹമ്മദ് കാസിം, 
12.മൊഹിദ്ദീൻ ഖാൻ, 
13.എം എസ്സ് സൈനബാബീവി,ജി 
14.സുകുമാരൻ ഉണ്ണിത്താൻ, 
15.സരസ്വതി അമ്മ, 
16.പി എ നടരജൻ, 
17.ജമീലാ ബീവി, 
18.തുളസീമണി അമ്മ
19.ബി.ജഗദമ്മ.
20ബി.കലാവതിക്കുഞ്ഞമ്മ,
21.എംനാസിമുദ്ദീൻ,
22.എ.ശ്യാമകുമാരി,
23.എസ്.ശ്രീകുമാരി, 
24എസ്.ജസ്സി എസ്, 
25.സി.തങ്കമണി,
26.കെ.ഗോപകുമാരപിള്ള,
27.കെ രാജേന്ദ്രപ്രസാദ് 
28.റ്റി ലിസി 
29.ഗീതറ്റി തുടരുന്നു.......

വി എച്ച് എസ് എസ് വിഭാഗം 
1.പി എ നടരാജൻ, 
2.ജമീലാ ബീവി, 
3.തുളസീമണി അമ്മ, 
4.ബി.ജഗദമ്മ, 
5.ബി.കലാവതിക്കുഞ്ഞമ്മ, 
6.എംനാസിമുദ്ദീൻ
7.അനിൽ റോയ് മാത്യു, 
8.എസ് സുജ 
9. അനിൽ റോയ് മാത്യു തുടരുന്നു

ഹയർ സെക്കൻററി വിഭാഗം
1.ബി.ജഗദമ്മ,
2.ജി.മണിയൻ,
3.മാധുരി,
4.സി.വിജയകുമാരി,
5.ബിന്ദു എസ് തുടരുന്നു

പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ
സർവ്വശ്രീ. പ്രൊഫ.രമാകാന്തൻ,( റിട്ട.പ്രൊഫ.മഹാരാജാസ് കോളേജ് എറണാകുളം, കിലമുൻഡയറക്ടർ ), കെ ആർ ചന്ദ്രമോഹനൻ മുൻ എം എൽ എ ചടയമംഗലം, ഡോ:ആർ ലതാദേവി മുൻ എം എൽ എ ചടയമംഗലം അധ്യാപിക എൻ കോളേജ്, കെ അജയകുമാർ IAS റിട്ട ഗവ സെക്രട്ടറി. സി ആർ ജോസ് പ്രകാശ്, (റിട്ട. എ ‍ഡി എം കൊല്ലം), സീജീ കടയ്ക്കൽ (മാതൃഭൂമി വാർത്താ ചാനൽ) ,നിർമ്മല ജയിംസ് (എഴുത്തുകാരി), മജീഷ്യൻ ഷാജു കടയ്ക്കൽ (പ്രശസ്ത മാന്ത്രികൻ), ദീപക് ചന്ദ്രൻ മങ്കാട് ( യുവകവി), ശാന്തി സത്യൻ ഓർമ്മശക്തിയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയപ്രതിഭ

പൂർവ്വവിദ്യാർത്ഥിസംഘടന
സ്കൾ പൂർവ്വവിദ്യാർത്ഥിസംഘടന മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു. സംഘടനയുടെ പ്രസിഡന്റായി ശ്രീ സി ആർ ജോസ് പ്രകാശും സെക്രട്ടറിയായി അ‍ഡ്വ.മോഹൻകുമാറും പ്രവർത്തിച്ചുവരുന്നു. കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ 2017-18 വർഷത്തെ പ്രധാന പരിപാടിയായ പൂർവ്വ വിദ്യാർത്ഥി സംഗമവും 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന വിദ്യാർത്ഥികളെ ആദരിയ്ക്കലും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് ശ്രീ സി ആർ ജോസ് പ്രകാശിന്റെ അധ്യക്ഷതയിൽ സ്ക്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനം പ്രശസ്ഥ സാഹിത്യകാരൻ ശ്രീ പെരുമ്പടവം ശ്രീധരൻ ഉത്ഘാടനം ചെയ്തു. 

തദവസരത്തിൽ 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥികളെ ചടയമംഗലത്തിന്റെ ബഹുമാന്യനായ എം എൽ എ ശ്രീ മുല്ലക്കര രത്നാകരൻ പൊന്നാടയണിയിച്ചാദരിച്ചു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളായിരുന്ന വിവിധമണ്ഡലങ്ങളിൽ കഴിവുതെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികളെകൂടാതെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരി രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com