Responsive Ad Slot

Slider

കടയ്ക്കല്‍ ചരിപ്പറമ്പില്‍ വിഷ മദ്യം കഴിച്ച് പൊലീസുകാരൻ മരിച്ചതിൽ ദുരൂഹത; സുഹൃത്ത് അറസ്റ്റിൽ

കടയ്ക്കല്‍ ചരിപ്പറമ്പില്‍ ദുരൂഹ സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. മലപ്പുറം ക്യാംപിലെ കമാൻഡോയായ അഖിൽ ആണ് കഴിഞ്ഞ ദിവംസ
കടയ്ക്കല്‍: കടയ്ക്കലിൽ പോലീസുകാരൻ മരിച്ചത് സ്പിരിറ്റ് കുടിച്ചാണെന്ന് റിപ്പോർട്ട്. സംഭവത്തിൽ പോലീസുകാരനൊപ്പം മദ്യപിച്ച സുഹൃത്ത് വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

കഴിഞ്ഞദിവസമാണ് ദുരൂഹസാഹചര്യത്തിൽ കുഴഞ്ഞുവീണ പോലീസുകാരൻ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചത്. മലപ്പുറം റിസർവ് ബറ്റാലിയനിലെ പോലീസുകാരൻ, ഇട്ടിവ ചരിപ്പറമ്പ് രോഹിണിയിൽ ചന്ദ്രൻ പിള്ളയുടെ മകൻ അഖിൽ (കണ്ണൻ-35) ആണ് മരിച്ചത്.

ഞായറാഴ്ച വെളുപ്പിനായിരുന്നു സംഭവം. വെള്ളിയാഴ്ച ജോലിസ്ഥലത്തുനിന്ന് നാട്ടിലെത്തിയ അഖിലിന് ശനിയാഴ്ച ഛർദ്ദിയുണ്ടായി. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയൽവാസിയുമായ ഗിരീഷി(28)നെയും ഛർദ്ദി അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. സ്പിരിറ്റ് കലർന്ന മദ്യമാണ് ഇവർ കുടിച്ചതെന്ന് പ്രാഥമികാന്വേഷണത്തിൽ തന്നെ സംശയമുണ്ടായിരുന്നു. മൃതദേഹ പരിശോധന കഴിഞ്ഞതോടെയാണ് ഇക്കാര്യത്തിൽ വ്യക്തതയുണ്ടായത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com