പുനലൂർ: പുനലൂരിൽ GHHS ജങ്ങ്ഷനിൽ കച്ചവടം നടത്തിവന്ന 65 വയസ്സുള്ള വൃക്തിയെ ഈ കഴിഞ്ഞ വെള്ളിയാഴ്ച നിരോധിത പുകയില ഉത്പന്നങ്ങൾ കച്ചവടം ചെയ്തതിന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി റിമാൻ്റ് ചെയ്യുകയും ശനിയാഴ്ച ജിലലിൽ പാർപ്പിക്കാനായി സ്വാബ് ടെസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇന്നലെ അയാൾ ജ്യാമത്തിൽ ഇറങ്ങുകയും, ഇന്ന് അയാളുടെ റിസൾട്ട് പോസിറ്റീവ് ആകുകയും കോവിഡ് സ്ഥിരീകരിച്ചതായി ജയിൽ സൂപ്രണ്ട് അറിയിച്ചത്. തുടർന്ന് പുനലൂർ പോലീസ് സ്‌റ്റേഷൻ അണു നശീകരണം ചെയ്യുകയും, പ്രൈമറി കോൺഡാക്ടിൽ ഉള്ള പതിനഞ്ചോളം പോലീസ് ഉദ്യോഗസ്ഥരെ കോറൻ്റയിനിൽ പ്രവേശിക്കാനായി നിർദ്ദേശം നൽകി.
ആരോഗ്യ വകുപ്പ് വ്യക്തിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. അതിനു ശേഷമേ കൂടുതൽ ആളുകൾ നിരീക്ഷണത്തിൽ പോകേണ്ടി വരുമോ എന്ന് തിരുമാനമെടുക്കാനാകു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ