ചിതറ: ചിതറ പഞ്ചായത്തിലെ മാങ്കോട് ജംഗ്ഷന് സമീപം ആണ് പ്രതിഷേധമുണ്ടായത്. ഇന്ന് വൈകുന്നേരത്തോടെ ദുബായിൽ നിന്നെത്തിയ പ്രവാസി സർക്കാർ ക്വോറന്റീൻ സംവിധാനങ്ങൾ ഉപയോഗിക്കാതെ നേരിട്ട് വീട്ടിലേക്ക് എത്തുകയായിരുന്നു. എന്നാൽ ഇയാളുടെ വീട്ടിൽ ക്വോറന്റീൻ സൗകര്യങ്ങളില്ല. ഇതേ തുടർന്നാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
വീടിന് മുന്നിൽ ഒത്തുകൂടിയ നാട്ടുകാർ ബഹളം വെക്കുകയായിരുന്നു.തുടർന്ന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മാങ്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെ വിവരം അറിയിക്കുകയും തുടർന്ന് അദ്ദേഹം കൊട്ടാരക്കരയിലുള്ള സർക്കാർ ക്വോറന്റീൻ സംവിധാനത്തിലേക്ക് ഇദ്ദേഹത്തെ എത്തിക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്തു. എങ്കിലും നാട്ടുകാർ ഇദ്ദേഹത്തിന്റെ വീടിന് മുന്നിൽ നിന്നും പിരിഞ്ഞു പോയിട്ടില്ല. കടയ്ക്കൽ പോലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ