കുളത്തുപ്പുഴ: കുളത്തുപ്പുഴ മൂന്നുവയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ മാതാവും കാമുകനും റിമാന്റില്‍. മൂന്നുവയസുകാരി മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ മാതാവും കാമുകനും റിമാന്റില്‍. കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശിനി 22 വയസുള്ള രേവതി, കാമുകന്‍ ചിതറ മാങ്കോട് സ്വദേശി 25 വയസുള്ള അനീഷ് എന്നിവരെയാണ് പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയോടെയാണ് കല്ലുവെട്ടാംകുഴിയിലെ ഭര്‍തൃ വീട്ടില്‍ നിന്നും രേവതിയെ കാണാതാകുന്നത്. ഭര്‍തൃ മാതാവിന്‍റെ പരാതിയില്‍ കുളത്തുപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് രേവതി കാമുകനൊപ്പം ഒളിച്ചോടിയതാണ് എന്ന് മനസിലാകുന്നത്. തുടര്‍ന്ന് ബുധനാഴ്ച ഇരുവരും ചിതറയിലെ ഒരു ബന്ധുവീട്ടില്‍ ഉണ്ടെന്നു മനസിലാക്കിയ കുളത്തുപ്പുഴ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവിടെ എത്തിയപ്പോഴേക്കും ഇവര്‍ ഇവിടെനിന്നും ഓട്ടോറിക്ഷയില്‍ മറ്റൊരിടത്തേക്ക് കടന്നു കളഞ്ഞു.
മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ലക്ഷ്യമാക്കി ഇവരെ പിന്തുടര്‍ന്ന പോലീസ് പലോടിന് സമീപം ബ്രൈമൂറില്‍ വച്ച് ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞ് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിനെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് രേവതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ഇതിനു പ്രേരിപ്പിച്ച കുറ്റമാണ് അനീഷിനെതിരെ ചുമത്തിയത്. ഇരുവരെയും കോവിഡ് പരിശോധനക്ക് ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. ചിതറയില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ് അനീഷ്. ടീച്ചേഴ്സ് പരിശീലനത്തിനായി പോകുന്നതിനിടയിലാണ് ഇരുവരും കണ്ടുമുട്ടുകയും സൌഹൃദത്തില്‍ ആകുകയും ചെയ്തത്.
റിപ്പോർട്ട് കലിക ടീവീ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ