കടയ്ക്കൽ: ഫയലുകളിൽ ഒതുങ്ങി ചിതറ പോലീസ് സ്റ്റേഷൻ. നിലവിലേ കടയ്ക്കൽ സർക്കിളിന്റെ കീഴിലുള്ള കടയ്ക്കൽ പോലീസ് സ്റ്റേഷൻ വിഭജിച്ചാണ് ചിതറ പഞ്ചായത്തിന്റെ കീഴിൽ വളവുപച്ച ചിതറ പോലീസ് സ്റ്റേഷൻ നിർമിക്കാൻ തീരുമാനിച്ചത്. വളവുപച്ച പോലീസ് സ്റ്റേഷൻ അനുവദിച്ചത് മുതൽ തന്നെ വിവാദങ്ങൾ തുടങ്ങി രു ന്നു നിലവിലേ ചിതറ പഞ്ചായത്ത് രണ്ടാക്കി മടത്തറ പഞ്ചായത്ത് രൂപീകരിക്കന്ന മെന്നും അതിന്റെ കീഴിൽ പോലീസ് സ്റ്റേഷൻ വരുക എന്നുമൊക്കെയായിരുന്നു തീരുമാനങ്ങൾ.
അതിനെ തുർന്ന് ചിതറ പഞ്ചായത്ത് നില നിൽക്കുന്ന കിഴക്കും ഭാഗത്തേ കെട്ടിടത്തിന് മുകളിൽ സ്റ്റേഷനുള്ള സൗകര്യം ഒരുക്കാമെന്നു മായിരുന്നു എന്നാൽ പല എതിർപ്പുകൾ മൂലം ചിതറ പഞ്ചായത്തിന്റെ കീഴിൽ ലുള്ള വളവുപച്ച മാർക്കറ്റിനകത്തേ കെട്ടിടം സ്‌റ്റേഷനു വേണ്ടി എടുക്കാൻ തീരുമാനിക്കുകയും നാട്ടുകാരുടെ സഹായത്താൽ വളവുപച്ച പോലീസ് സ്റ്റേഷൻ നിർമാണ കമ്മറ്റി രൂപീകരിക്കുകയും ആ കമ്മറ്റിയുടെയും പഞ്ചായത്തിന്റെയും നേത്യത്വത്തിൽ പണം സ്വരൂപിച്ചു കെട്ടിടം പൂർത്തിയാക്കുകയും അന്ന് ഭരണത്തിൽ ഉണ്ടായിരുന്ന യു.ഡി.ഫ് സർക്കാർ അന്നത്തേ ആദ്യന്തര മന്ത്രി ചിതറപോലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
വളവു പച്ച പോലീസ് സ്റ്റേഷൻ എന്ന് പറഞ്ഞ് അന്ന് ആ കെട്ടിടം നാട്ടുകാരുടെ സഹായത്തോടെ പൂർത്തിയാക്കുകയും പിന്നീട് അതിന് ചിതറ പോലീസ് സ്റ്റേഷൻ എന്ന്പേര് നൽകിയതുമായി വിവാദങ്ങൾ നടന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും ഇതിനെ കുറിച്ച് അധികാരികൾ ഒരു അക്ഷരം പോലും മിണ്ടാത്ത അവസ്ഥയാണ് പല തവണയും എല്ലാ അധികാരികൾക്കും നാട്ടുകാർ പരാതി നൽകിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
എന്നാൽ വലിയ ആവേശത്താൽ ഉദ്ഘാടനം ചെയ്തതിന് പിന്നിൽ രാഷ്ട്രിയ ലക്ഷ്യം ഉണ്ടന്നാണ് നാട്ടുകാർ ആരോപിക്കുന്നു ഇന്ന് ഈ കെട്ടിടം കാടുകയറി നായ്ക്കളുടെയും ഇഴജന്തുക്കളുടെ താവളമായി. നിലവിൽ കെട്ടിടത്തിന്റെ ജനൽ ചില്ലുകളും എല്ലാം തകർത്ത് സാമൂഹിക വിരുദ്ദരുടെ സങ്കേതമായി മാറുകയാണ്. നിലവിൽ ഈ കെട്ടിടം കാടു കയറി ചിതറ പോലീസ് സ്റ്റേഷൻ എന്ന ബോർഡിൽ മാത്രം ഒതുങ്ങി നശിച്ച് കൊണ്ടിരിക്കുകയാണ് .
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ