ചിതറ: മുതയിൽ പൗരസമിതി രൂപീകരിച്ചു; അനിശ്ചിതകാല സമരം ആരംഭിച്ചു യുവാവിനെ കൊല്ലാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ്. കൊല്ലം കടയ്ക്കൽ മുതയിൽ ഇരുചക്രവാഹനത്തിൽ എത്തിയ യുവാവിനെ ഇരുമ്പുകമ്പി കൊണ്ടു അടിച്ചുവീഴ്ത്തി, കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മുതയിൽ നിവാസികളുടെ നേതൃത്വത്തിൽ പൗരസമിതി രൂപീകരിച്ചാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.
കടയ്ക്കൽ ഫയർ സ്റ്റേഷനു സമീപം വാടകയ്ക്ക് താമസിക്കുന്ന മുബീന കഴിഞ്ഞ മാസം ഇരുപത്തിഒൻപതാം തിയതി രാത്രി ഒൻപതു മണിയോടെ യാണ് ആളുമാറി ഇവർ ആക്രമിച്ചത് സുധീറിന്റെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തു വന്ന മുബീനെ സുധീർ ആണെന്ന് കരുതിയാണ് സജിയും സംഘവും പതിയിരുന്ന് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ പരിക്കേറ്റ മൂബിന്റെ നട്ടെല്ലിനും, കമ കാലിനും വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മുബീന ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അതുവഴി വന്ന ഒരു ഓട്ടോറിക്ഷ കണ്ടതിനെ തുടർന്നാണ് സജിയും സംഘവും മുബീന ഉപേക്ഷിച്ചു കടന്നു കളഞ്ഞത്.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ മുബീന കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മുബീൻ ഇപ്പോൾ ചികിത്സയിലാണ്. സജി ,മണിക്കുട്ടൻ ,അനീഷ് തുടങ്ങിയവരുടെ പേരിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
എന്നാൽ സംഭവം നടന്ന് പത്തു ദിവസങ്ങൾ പിന്നിടുമ്പോഴും പോലീസിന് പ്രതികളെ കുറിച്ച് ഒരു തുമ്പും ലഭിച്ചിട്ടില്ല .പോലീസ് ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെ പുറത്തിറക്കിയിട്ടുണ്ട്. പോലീസിലുള്ള സജിയുടെ സ്വാധീനം കാരണമാണ് സജിയെ പോലീസ് അറസ്റ്റ് ചെയ്യാത്തത് എന്ന ആരോപണമാണ് ഇവിടെ ഉയരുന്നത്.
കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അറസ്റ്റ് ചെയ്യും വരെ സമരം നടത്തുമെന്നും ആണ് പ്രദേശവാസികൾ പറയുന്നത്. വരുംദിവസങ്ങളിൽ നിരാഹാരസമരം ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് പൗരസമിതി നേതൃത്വം നൽകും.
റിപ്പോർട്ട് കലിക ടീവീ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ