ചിതറ: ഇന്നും ഇന്നലെയുമായി പെയ്യുന്ന കനത്ത മഴയിൽ ചിതറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക റോഡുകൾ തകർന്നു. പല സ്ഥലങ്ങളിലും ചളിക്കുണ്ടുകൾ രൂപപ്പെട്ടത് ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ അപകടത്തിലാക്കുന്നുണ്ട്. ചിതറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് കുളത്തറ, പള്ളിക്കുന്നുമ്പുറം മേഖലകളിലേക്ക് പോകുന്ന റോഡുകൾ തീരെ ദുർഘടമായി. ദിനംപ്രതി നിരവധി പേർ ആശ്രയിക്കുന്ന ഈ റോഡ് കോണ്ക്രീറ്റ് ചെയ്തിട്ടില്ല. ഇരുചക്ര വാഹനക്കാർ കൂടുതലായി ആശ്രയിക്കുന്ന ഈ റോഡ് അപകട ഭീഷണി ഉയർത്തുന്നതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്നും മഴ മാറിയാൽ കോണ്ക്രീറ്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഗ്രാമപഞ്ചായത്ത് അംഗം കുളത്തറ ഷൈജു അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ