ചിതറ: ചിതറ പഞ്ചായത്തിലെ വയലിക്കട ഉദയ ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നിലവിലുള്ള കെട്ടിടം ശോചനീയാവസ്ഥയിൽ. എം.എൽ.എയ്ക്കും അധികാരികൾക്കും നിരവധി തവണ നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. ലൈബ്രറി കെട്ടിടത്തിന് മേൽക്കൂരയുടെ കുറച്ചുഭാഗം കാറ്റത്ത് പറന്നു പോയി. ടാർപോളിൻ ഷീറ്റ് ഇട്ടാണ് ചോർച്ച തടയുന്നത്. പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഭാഗം ഇപ്പോഴും ചോർച്ചയുണ്ട്. നിരവധി കുട്ടികൾക്ക് ഓൺലൈൻ പഠന സംവിധാനവും ഏർപ്പെടുത്തിയിരിക്കുന്ന ലൈബ്രറി കെട്ടിടം ആണിത്. പഞ്ചായത്ത്, എംഎൽഎ, എംപി ഫണ്ടുകളിൽ നിന്നും ലൈബ്രറികൾക്ക് കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിക്കാം എന്നിരിക്കേ ആണ് ഈ അനാസ്ഥ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ