ചിതറ: ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ചിതറ ഗ്രാമ പഞ്ചായത്ത് പൽപ്പു കോളേജ് ഗ്രൗണ്ടിൽ കരനെൽകൃഷി ആരംഭിച്ചു. കൊല്ലം സംസ്ഥാനം ഒട്ടാകെ കേരള ഗവൺമെന്റ് നടപ്പിലാക്കിവരുന്ന ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി കരനെൽ കൃഷിക്ക് വേണ്ടി പുതുശ്ശേരി പൽപ്പു കോളേജ് രണ്ടേക്കർ ഭൂമി ചിതറ ഗ്രാമ പഞ്ചായത്തിന് വിട്ടു നൽകി. ഇന്ന് രാവിലെ 10 മണിക്ക് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാ ദേവി കരനെൽ കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ കരകുളം ബാബു ആശംസകൾ നേർന്നു. ചടങ്ങിൽ ചിതറ കൃഷി ഓഫീസർ കിരൺ, പൽപ്പു കോളേജ് വൈസ് ചെയർമാൻ സി. എൻ ചന്ദ്രൻ, ചടയമംഗലം ബ്ലോക്ക് മെമ്പർ ശബരിനാഥ്, പൽപ്പു കോളേജ് വിദ്യാർത്ഥികൾ, സിപിഎമ്മിന്റെ പ്രാദേശിക നേതാക്കന്മാരും പ്രവർത്തകരും ഈ ചടങ്ങിൽ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ