ചിതറ: ചിതറ ഇലക്ട്രിക്കൽ സെക്ഷനിൽ നിരന്തരം കറണ്ട് കട്ട് ആണ്. ഓഫീസിൽ വിളിച്ച് തിര ക്കുമ്പോൾ മരം ഒടിഞ്ഞു വീണു, കംപ്ലയിന്റ് നോക്കിക്കൊണ്ടിരുന്നു എന്നുള്ള മറുപടിയാണ് അവർ പറയുന്നത്.
ഒരു മണിക്കൂറിൽ 15 തവണയെങ്കിലും കറണ്ട് വരികയും പോവുകയും ചെയ്യുന്നതിനാൽ ഉപഭോക്താക്കളുടെ വീട്ടു ഉപകരണങ്ങളും വ്യാപാര സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും കേടാകുന്നു എന്നാണ് പരാതി.കുട്ടികളുടെ ഓൺലൈൻ ക്ലാസ്സുകൾ നടക്കുന്ന ഈ അവസരത്തിൽ ഇങ്ങനെ കറണ്ട് കട്ട് ആയാൽ കുട്ടികൾ എങ്ങനെ പഠിക്കും എന്നാണ് രക്ഷകർത്താക്കളുടെ പരാതി. ഇപ്പോൾ എല്ലാ ദിവസവും പകൽസമയങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ടച്ചിങ് വെട്ട് എന്ന പ്രകസനത്തിന്റെ പേരിലും കറണ്ട് കട്ട് ആണ്. ഇങ്ങനെയുള്ള അപ്പോൾ കുട്ടികൾ എങ്ങനെയാണ് ഓൺലൈൻ വിദ്യാഭ്യാസം നടത്തുന്നത്.
അഞ്ചുമണി കഴിഞ്ഞാൽ പിന്നെ അരമണിക്കൂർ ഇടവിട്ട് കറണ്ട് വരികയും പോവുകയും ചെയ്യുന്നു എന്നാണ് പരാതി. ടച്ചിങ് വെട്ട് ഓൺലൈൻ ക്ലാസ്സ് ഇല്ലാത്ത ശനി, ഞായർ ദിവസങ്ങളിൽ നടത്തിയാൽ കുട്ടികളുടെ പഠനം എങ്കിലും മുന്നോട്ടു കൊണ്ടു പോകാൻ കഴിയുമെന്നാണ് രക്ഷകർത്താക്കളുടെ അഭിപ്രായം. ഇലക്ട്രിസിറ്റി ബോർഡിൻറെ ഭാഗത്തുനിന്നും ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ വ്യാപാരവ്യവസായികളും രക്ഷകർത്താക്കളും പ്രക്ഷോഭത്തിന് ഇറങ്ങും എന്നാണ് അറിയിച്ചിരിക്കുന്നത്.
റിപ്പോർട്ട് കലിക ടീവീ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ