ചടയമംഗലം: അർ.ടി ഓഫീസ് പ്രവർത്തനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി എന്ന് യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു. ഉദ്ഘാടനത്തിനായി നാലുവട്ടം തീയതികൾ പ്രഖ്യാപിക്കുന്നത് അല്ലാതെ ജനങ്ങൾക്കായി പ്രവർത്തന സജ്ജമാക്കാ തത്തിൽ പ്രതിഷേധിച്ചാണ് കെട്ടിടത്തിന്റെ കവാടത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ചത്
ഓഫീസ് പ്രവർത്തന സജ്ജമാക്കുന്നതിന് ലക്ഷക്കണക്കിന് രൂപ വിനിയോഗിച്ചിട്ടും നാളിതുവരെയായി കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കത്തത് മൂലം വിനയോഗിച്ച ഫണ്ടുകൾ പാഴായതായി യൂത്ത് കോൺഗ്രസ്. സ്ഥലം എംഎൽഎ മുല്ലക്കര രത്നാകരന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും നിസംഗത മൂലമാണ് ഇൗ അവസ്ഥ നിലനിൽക്കുന്നത് എന്ന് യൂത്ത്കോൺഗ്രസ് ജില്ലാ സെക്രട്ടറി ചിതറ റിയാസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു പറഞ്ഞു. ഫൈസൽ ചടയമംഗലം അധ്യക്ഷതവഹിച്ചു സുബിൻ ,ജിഷ്ണു ചടയമംഗലം, സജാദ്, മുഹ്സിൻ, യൂസഫ്, അജ്മൽ, അസ്ഹർ എന്നിവർ സംസാരിച്ചു
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ