ചിതറ: ചിതറ പുതുശ്ശേരി പൽപ്പു കോളേജിന് സമീപം ഒരേക്കറിലെ കൃഷി സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. റിട്ട. സബ്ബ് രജിസ്ട്രാർ പാങ്ങോട് ക്രസന്റിൽ മൂസാകുഞ്ഞിന്റെ ഒരേക്കറിലെ കൃഷിയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. നാല്പത്തിയാറ് മൂട് മരച്ചീനിയാണ് നശിപ്പിക്കപ്പെട്ടത്. ജോലിയിൽ നിന്നും വിരമിച്ച ശേഷം രണ്ട് വർഷമായി കൃഷി ചെയ്തു വരികയായിരുന്നു. പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാണ്. കടയ്ക്കൽ പോലീസിൽ പരാതി നൽകി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ