Responsive Ad Slot

Slider

അഞ്ചൽ കൊവിഡ് നിരീക്ഷണ നിരീക്ഷണ കേന്ദ്രത്തില്‍ പുകയില ഉത്പന്നങ്ങള്‍ എത്തിക്കാൻ ശ്രമം

അഞ്ചലില്‍ കൊവിഡ് മൂലം നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ച നാല് യുവാക്കളെ അഞ്ചല്‍
അഞ്ചൽ: അഞ്ചലില്‍ കൊവിഡ് മൂലം നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ച നാല് യുവാക്കളെ അഞ്ചല്‍ പൊലീസ് അറസ്റ്റു ചെയ്തു. വടമണ്‍ ജിജോ ഭവനില്‍ ജിജോ (36), രഞ്ജിത് ഭവനില്‍ രഞ്ജിത് (33), ഏറം ദീപുവിലാസത്തില്‍ ദീപു (39), സതീശ് ഭവനില്‍ സതീശ് (30) എന്നിവരാണ് അറസ്റ്റിലായത്.

അഞ്ചല്‍ മെറ്റേണിറ്റി ഹോമില്‍ പ്രവര്‍ത്തിക്കുന്ന ക്വാറന്റീന്‍ കേന്ദ്രത്തിലാണ് സംഭവം. ഉള്ളില്‍ കഴിയുന്ന സുഹൃത്തുക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു നാല്‍വര്‍ സംഘം. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ കൈമാറാനുളള ശ്രമത്തെ സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ വാക്കേറ്റമുണ്ടായി. വിവരമറിഞ്ഞെത്തിയ പൊലീസ് യുവാക്കളെ അറസ്റ്റു ചെയ്ത് പുനലൂര്‍ കോടതിയില്‍ ഹാജരാക്കി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com