Responsive Ad Slot

Slider

സത്യമംഗലം പാലം നിർമാണത്തിൽ അഴിമതിയെന്ന് കോൺഗ്രസ്സ്

ചിതറ: മുള്ളിക്കാട് -കൊല്ലായിൽ PWD റോഡിൽ പുനർനിർമ്മാണം നടത്തിയ സത്യമംഗലം പാലത്തിന്റെ നിർമ്മാണത്തിൽ വ്യാപക അഴിമതിയും ക്രമക്കേടും ആരോപിച്ചു കോൺഗ്രസ്സ് പ്
ചിതറ: മുള്ളിക്കാട് -കൊല്ലായിൽ PWD റോഡിൽ പുനർനിർമ്മാണം നടത്തിയ സത്യമംഗലം പാലത്തിന്റെ നിർമ്മാണത്തിൽ വ്യാപക അഴിമതിയും ക്രമക്കേടും ആരോപിച്ചു കോൺഗ്രസ്സ് പ്രക്ഷോഭത്തിലേക്ക്. ഒരു കോടി എൺപത്തി രണ്ട് ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്നും ചിലവഴിച്ചു നിർമിച്ച റോഡ് അശാസ്ത്രീയമായാണ് നിർമ്മിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

പാലത്തിന് അനുബന്ധമായി നിർമ്മിച്ച മൂന്ന് റോഡുകളും തകർന്നു. ഇവിടത്തെ റോഡ് നിർമ്മാണവും പാതിവഴിയിൽ തന്നെ. അശാസ്ത്രീയമായി പാലം നിർമ്മിച്ചത് മൂലം ഇരുഭാഗത്തുമുള്ള ഏക്കർ കണക്കിന് റബ്ബർ കൃഷി അവതാളത്തിലായി. നിർമാണത്തിലെ അപാകത കാരണം വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് നിലച്ചു. 

പാലം നിർമാണത്തിലെ അഴിമതിയിൽ മുല്ലക്കര രത്നാകരൻ എം.എൽ.എയ്ക്കും പ്രാദേശിക സി.പി.ഐ നേതാക്കൾക്കും പങ്കുണ്ടെന്ന് കോൺഗ്രസ് നേതാവ് കൊല്ലായിൽ സുരേഷ് ആരോപിച്ചു. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും പ്രദേശവാസികളെ സംഘടിപ്പിച്ചു കൊണ്ടുള്ള ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഇന്ന് പ്രദേശം സന്ദർശിച്ചു.
റിപ്പോർട്ട്: അജ്‌മൽ ചിതറ
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com