കൊല്ലായിൽ ജംഗ്ഷനിൽ മലയോര ഹൈവെ റോഡിലെ PWD നിർമ്മിച്ച ഓട കോൺക്രീറ്റ് ഇട്ട് സ്വകാര്യ വ്യക്തി അടച്ചു കൊല്ലായിൽ മാർക്കറ്റിലിലെ മലിനജലവും വേസ്റ്റും ഇവിടെ വന്ന് നിറഞ്ഞതിനു ശേഷം തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറി സാധനങ്ങൾ നശിച്ചു. PWD എക്സിക്യൂട്ടീവ് ഇഞ്ചിനീയർ വന്ന് പൊളിച്ചുമാറ്റാൻ ജെ.സി.ബി യുമായി എത്തിയെങ്കിലും കക്ഷിയുടെ ആളുകൾ തടഞ്ഞു.
പ്രശ്നം രുക്ഷമായതോടെ കടയ്ക്കൽ പോലിസ് എസ് ഐ എത്തി. പക്ഷെ രേഖാമൂലം കോൺക്രീറ്റ് പൊളിച്ചുമാറ്റാൻ കക്ഷിക്ക് നൽകിയിട്ടില്ലാത്തതിനാൽ എസ് ഐ നടപടി എടുക്കാതെ പോയി. ഈ കാര്യങ്ങൾ കാണിച്ചു കൊണ്ട് ജില്ലാ കളക്ടർക്കും മറ്റ് മേൽ അധികാരികൾക്കും നാട്ടുകാർ പരാതിപ്പെട്ടിരികയാണ്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ