കൊല്ലം: കേരളത്തിൽ വീണ്ടും കോവിഡ് മരണം. ഡൽഹിയിൽ നിന്നെത്തിയ കൊല്ലം ജില്ലയിലെ മയ്യനാട് സ്വദേശിയാണ് മരിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. കൊല്ലത്ത് രണ്ടാമത്തെ കോവിഡ് മരണമാണ്.
ഡൽഹിയിലെ നിസാമുദ്ദീനിൽ നിന്നും ഈ മാസം പത്തിന് തിരിച്ചെത്തിയ ഇയാൾ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഈ മാസം 17നാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പ് കൊച്ചിയില്‍ നിന്ന് 62,000 രൂപ വിലയുള്ള ജീവന്‍ രക്ഷാ മരുന്ന് എത്തിച്ചിരുന്നു..
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ