Responsive Ad Slot

Slider

കിളിമാനൂരിൽ വ്യാജമദ്യ നിർമ്മാണം; മൂന്നുപേർ അറസ്റ്റിൽ

കിളിമാനൂർ : മുളക്കലത്തുകാവിൽ വ്യാജമദ്യം നിർമ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 25 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി മൂന്നു പേരെ കിളിമാനൂർ പോലീസ് അറസ്റ്റ
കിളിമാനൂർ : മുളക്കലത്തുകാവിൽ വ്യാജമദ്യം നിർമ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 25 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി മൂന്നു പേരെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.

മുളക്കലത്തുകാവ്,പുതുമംഗലം തേജസ്വിനിയിൽ ബാബു (47),റബ്ബർ ടാപ്പിങ്ങ് തൊഴിലാളികളായ തൊളിക്കോട് തുരുത്തി, ഊറമൺപുറത്ത് വീട്ടിൽ ജമീർ (37) പെരിങ്ങമല,തെന്നൂർ, നാല് സെൻറ് കോളനിയിൽ സോമൻ (37) എന്നിവരെയാണ് ബുധനാഴ്ച രാത്രി അറസ്റ്റു ചെയ്തത്. സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ വ്യാജമദ്യ നിർമ്മാണം നടക്കുന്നതായി പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് സ്ഥലത്ത് പരിശോധന നടത്തിയത്. വാറ്റ് ഉപകരണങ്ങളോടെ രണ്ടു പേരേയും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഒരാളെ മറ്റൊരു സ്ഥലത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. പ്രതികൾക്കെതിരേ അബ്കാരി നിയമ പ്രകാരം കേസെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com