Responsive Ad Slot

Slider

ഉത്തരയുടെ പാമ്പുകടി മരണം; അന്വേക്ഷണം ആരംഭിച്ചു

ഏറത്ത് ഉത്തരക്ക് (25) മൂന്ന് മാസത്തിനുള്ളിൽ രണ്ട് തവണ പാമ്പ് കടിയേൽക്കുകയും തുടർന്ന് മരണം സംഭവിക്കുകയും ചെയ്ത സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സ

അഞ്ചൽ: ഏറത്ത്  ഉത്തരക്ക് (25)  മൂന്ന് മാസത്തിനുള്ളിൽ രണ്ട് തവണ പാമ്പ് കടിയേൽക്കുകയും തുടർന്ന് മരണം  സംഭവിക്കുകയും ചെയ്ത സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും.  സംഭവത്തിൽ ദുരൂഹത തോന്നിയതിനെ തുടർന്ന് മുദ്രാ വിഷനാണ് ഇത് സംബന്ധിച്ച സമഗ്രമായ അന്വേഷണം നടത്തിയതും സംശയങ്ങൾ ഉയർത്തിയതും.

മാതാപിതാക്കൾ കൊല്ലം ജില്ലാ റൂറൽ പോലീസ് സൂപ്രണ്ട് ഹരിശങ്കറിന് നൽകിയ പരാതിയിലാണ് നടപടി. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി അശോകനാണ് അന്വേഷണ ചുമതല. അന്വേഷണം ആവശ്യപ്പെട്ടു പിതാവ് വിജയസേനൻ, അമ്മ മണിമേഖല എന്നിവരാണ് പരാതി നൽകിയത്. ഇത് സംബന്ധിച്ച് പിതാവ്  വിജയസേനൻ മകൻ വിഷു എന്നിവർ ചേർന്ന് ഒരു വാർത്താ സമ്മേളനം  നടത്തിയിരുന്നു. ഉത്തരയുടെ ഭർത്താവ് സൂരജിന് സംഭവത്തിൽ പങ്കുണ്ടെന്ന് അവർ ആരോപിച്ചിരുന്നു.

മെയ്  7 നു രാവിലെ കുടുംബവീട്ടിലെ കിടപ്പുമുറിയിലാണ് ഉത്രയെ അബോധാവസ്ഥയിൽ കാണപ്പെട്ടത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അടൂർ, പറക്കോട്ടുള്ള ഭർത്താവ് സൂരജിൻ്റെ  വീട്ടിൽ വെച്ച് മാർച്ച് 2ന്  ഉത്തരയെ പാമ്പ് കടിച്ചിരുന്നു. അണലി വർഗത്തിൽപ്പെട്ട പാമ്പാകും എന്നാണ് കരുതുന്നത്.  ഈ സംഭവത്തിന്  3 ദിവസ് മുൻപ് ഫെബ്രുവരി 29 ന് വീട്ടിൽ ഒന്നാം നിലയിലേക്കുള്ള പടിയിൽ പാമ്പിനെ കണ്ടിരുന്നു. ഇതിനെ സൂരജ് പ്ലാസ്റ്റിക്ക് ചാക്കു കൊണ്ട് പിടിച്ചു പുറത്തു കൊണ്ട് പോയത് സംശയം ഉയർത്തുന്നതായി പിതാവ് വിജയസേനൻ പറഞ്ഞു. ആദ്യത്തെ പാമ്പ് കടി ഉത്തര അറിഞ്ഞിരുന്നില്ല. 9 മണിക്കൂറിന് ശേഷമാണ് ചികിൽസ ലഭിച്ചത്.

തുടർന്ന് ചികിത്സക്കായി കാലിലെ മാംസം നീക്കം ചെയ്യുകയും പ്ലാസ്റ്റിക് സർജറി നടത്തുകയും ചെയ്തു. കുറച്ചു നാളായി ഉത്തര അഞ്ചലിലെ സ്വന്തം  വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇവർക്ക്  ഒരു വയസ്സുള്ള ഒരു മകനുമുണ്ട്. അന്വേഷണം ആവശ്യപ്പെട്ടു പിതാവ് വിജയസേനൻ, അമ്മ മണിമേഖല എന്നിവർ അ‍ഞ്ചൽ സിഐക്കു പരാതി നൽകി. ഇത് സംബന്ധിച്ച് പിതാവ്  വിജയസേനൻ മകൻ വിഷു എന്നിവർ ചേർന്ന് ഇന്ന് ഒരു വാർത്താ സമ്മേളനം  നടത്തി.

കിടപ്പുമുറിയിൽ  അബോധാവസ്ഥയിൽ കാണപ്പെട്ട ഉത്തരയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അണലി വർഗത്തിൽപ്പെട്ട പാമ്പാകും എന്നാണ് ആദ്യം കടിച്ചതെന്ന് കരുതുന്നത്. തുടർന്ന് ചികിത്സക്കായി കാലിലെ മാംസം നീക്കം ചെയ്യുകയും പ്ലാസ്റ്റിക് സർജറി നടത്തുകയും ചെയ്തു.  കുറച്ചു നാളായി ഉത്തര അഞ്ചലിലെ സ്വന്തം  വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇവർക്ക്  ഒരു വയസ്സുള്ള ഒരു മകനുമുണ്ട്. 

ഇവിടെയും ഫ്രിഡ്ജിനിടയിൽ പാമ്പിനെ കണ്ടതായി സൂരജ് പറഞ്ഞു. എന്നാൽ തങ്ങൾ ഇല്ലാത്ത സമയം സൂരജ് ഉണ്ടാക്കിയ ഒരു കഥയാണ് ഇതെന്ന് മാതാപിതാക്കൾ പറയുന്നു. രണ്ടാമത് പാമ്പ് കടിച്ചത്  ഉത്തരയുടെ വീട്ടിൽ ഉറങ്ങി കിടക്കുമ്പോഴാണ്. അപ്പോൾ ഭർത്താവും അവിടെ ഉണ്ടായിരുന്നു. 
കുട്ടിയുടെ  സംരക്ഷണത്തിനായി  മാതാപിതാക്കൾ അവകാശ വാദം ഉന്നയിച്ചെങ്കിലും ജില്ലാ ചൈൽഡ് വെൽഫെയർ സമിതി പിതാവിൻ്റെ കൂടെ കുട്ടിയെ അയയ്ക്കുകയായിരുന്നു.

വിവാഹത്തോട് അനുബന്ധിച്ച് 96.5 പവൻ സ്വർണ്ണം, 5 ലക്ഷം രൂപ, കാറ് ഇവ നൽകി എന്നും പല തവണ പിന്നെയും ലക്ഷങ്ങൾ നൽകി എന്നും മാതാപിതാക്കൾ പറഞ്ഞു. സ്വർണ്ണത്തിൻ്റെ ഭൂരിഭാഗവും ഇപ്പോൾ കാണാനില്ല. ഒരാൾ നിൽക്കുമ്പോൾ അണലി സാധാരണ കാൽപത്തിയിലാണ് കടിയ്ക്കുക. ഉത്തരയെ കടിച്ചത് കണം കാലിന് മുകളിലാണ്. ഇതും സംശയം ഉയർത്തുന്നു.

അതുപോലെ  രണ്ടാമത്  മൂർഖൻ കടിച്ചു എന്നാണ് പറയുന്നത്. മൂർഖൻ കടിച്ചാൽ ഉറക്കത്തിൽ ആണെങ്കിലും ഉണരുമെന്നാണ് വിദഗ്ദർ പറയുന്നത്. എന്നാൽ ഉത്തര ഇക്കാര്യവും അറിഞ്ഞില്ല. എ.സി ഉള്ള മുറിയിലെ ജനൽ തുറന്നിട്ടതെന്തിന് എന്നും സാധാരണ ഈ ജനൽ തുറക്കാറില്ല എന്നും മാതാപിതാക്കൾ പറയുന്നു.
 .
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com