കുളത്തൂപ്പുഴ: പോലീസ് സേനയെ അപകീര്‍ത്തിപ്പെടുത്തി ടിക്ക്ടോക്ക് വീഡിയോ ചിത്രീകരിച്ച് ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ മൈലമൂട് തടത്തരികത്ത് വീട്ടില്‍ മുഹമ്മദ്ഷാ (22) ആണ് പിടിയിലായത്. കുളത്തൂപ്പുഴ സി.ഐ. കെ.എസ്. വിജയന്‍, എസ്.ഐ. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത് .
2019 ല്‍ വാഹനപരിശോധനയ്ക്കിടയില്‍ ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കിലെത്തിയ യുവാവിനെ ലാത്തിഎറിഞ്ഞ് വീഴ്ത്തിയസംഭവം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കാഞ്ഞിരത്തുംമൂട്ടില്‍ നടന്ന സംഭവത്തില്‍ കിഴക്കുംഭാഗം സ്വദേശി സിദ്ദിഖിനാണ് പരുക്കേറ്റത്. ഇതുമായി ബന്ധപ്പെട്ട് കടയ്ക്കല്‍ സ്റ്റേഷനിലെ സി.പി.ഒ. ചന്ദ്രമോഹനനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതേപ്പറ്റി പോലീസിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് അസഭ്യവും അപകീര്‍ത്തികരവുമായ കാര്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാപോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുകയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ