പോലീസ് വകുപ്പിന്റെ നിരവധി പ്രശംസകളും സഫീലാബായ് യ്ക്ക് ലഭിച്ചിട്ടുണ്ട്. എട്ട് പെൺ മക്കളുള്ള തന്റെ കുടുംബം ഇല്ലായിമയിൽ നിന്നും തങ്ങൾക്ക് മികച്ച വിദ്യാഭ്യാസം ലഭിയ്ക്കാൻ ഒരു പാട് കഷ്ടപാടുകളാണ് തന്റെ മാതാപിതാക്കൾ വഹിച്ചതെന്ന് സഫീലാ ബായ് നിറകണ്ണുകളോടെ സ്മരിച്ചു. അഭിമാന കരമായ സേവനം മാണ് കേരളാ പോലീസിന് വനിതാ എസ്.ഐയായ സഫീലാബായ് നൽകിയതെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കർ പ്രശംസ പത്രത്തിലൂടെ അറിയിച്ചു.
ലോക്ക് ഡൗണിന്റെ പശ്ചാ തലത്തിൽ ലളിമായ യാത്ര അയപ്പ് ചടങ്ങാണ് സഹപ്രവർത്തകർ അഞ്ചൽ പോലീസ് സ്റ്റേഷനിൽ ഒരുക്കിയത്. പുനലൂർ ഡി.വൈ.എസ്.പി അനിൽ എസ്. ഭാസ് പോലീസ് വകുപ്പിന്റെ പ്രശംസ പത്രം സർവ്വീസിൽ നിന്നും വിരമിച്ച സഫീലാ ബായ് യ്ക്ക് നൽകി.
സി.ഐ.സി.എൽ സുധീർ, എസ്.ഐ മാരായ പുഷ് കുമാർ, രാജു, ജോയി, എസ്.സി. പി.ഓ റീന,സി.പി .ഓ മാരായ ഗിരീഷ്, സജീവ് ഖാൻ എന്നിവർ പ്രസംഗിച്ചു . ആഷ്നി, അബിൻ എന്നിവർ മക്കളാണ്
റിപ്പോർട്ട്: മൊയ്ദു അഞ്ചൽ