Responsive Ad Slot

Slider

തിരുവനന്തപുരത്തുനിന്ന് അസാമിലേക്ക് സൈക്കിളിൽ യാത്രയാരംഭിച്ച സംഘം ചടയമംഗലം പൊലീസ് പിടികൂടി

ചടയമംഗലം: പുലർച്ചെ സൈക്കിളിൽ അസാമിലേക്ക് പോകാനിറങ്ങിയ അഞ്ചംഗ സംഘത്തെ ചടയമംഗലം പൊലീസ് പിടികൂടി. തിരുവനന്തപുരത്ത് നിന്നും അധികൃതരുടെ കണ്ണുവെട്ടിച്ച് എത

ചടയമംഗലം: പുലർച്ചെ സൈക്കിളിൽ അസാമിലേക്ക് പോകാനിറങ്ങിയ അഞ്ചംഗ സംഘം ചടയമംഗലത്ത് പിടിയിൽ. തിരുവനന്തപുരത്ത് നിന്നും അധികൃതരുടെ കണ്ണുവെട്ടിച്ച് എത്തിയ അസാം സ്വദേശികളെയാണ് ചടയമംഗലത്തുവച്ച് പൊലീസ് പിടിയിലാകുന്നത്. സൈക്കിളിൽ അതിർത്തി കടന്നു പോകാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് ചടയമംഗലം പൊലീസ് പറഞ്ഞു. രാവിലെ തന്നെ ആരോഗ്യ പ്രവർത്തകരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഇവരെ പരിശോധിച്ച ശേഷം നിരീക്ഷണ കേന്ദ്രത്തിലേക്കോ താമസിച്ചിരുന്ന സ്ഥലത്തേക്കോ മാറ്റും. രാത്രിയും പകലും പ്രധാന റോഡുകളിലും ഇടറോഡുകളിലും പൊലീസ് സാന്നിദ്ധ്യം ഉണ്ട്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com