കുമ്മിൾ: കുമ്മിൾ ഗ്രാമപഞ്ചായത്തിന്റെ പാലിയേറ്റിവ് കെയർ പരിപാടിക്ക് ശക്തി പകരാനായി ആംബുലൻസ് സേവനം ബഹു കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നസീറ ബീവി ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘടനം നിർവഹിച്ചു.
ബഹു കുമ്മിൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ രാജീവ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കൃഷ്ണൻ കുട്ടി, ബഹു കുമ്മിൾ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഉഷ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ ബിജു, ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ അനിൽ എസ്സ് കെ, എന്നിവർ സന്നിഹിതരായിരുന്നു. Envestnet India Pvt Ltd കമ്പനിയാണ് ആംബുലെൻസ് സ്പോൺസർ ചെയ്തത്.