Responsive Ad Slot

Slider

കടയ്ക്കൽ കുമ്മിൾ സ്വദേശിക്കെതിരെ വ്യാജ പ്രചരണം

കടയ്ക്കൽ ഫയർ ഫോഴ്സ് ആൻഡ് റിക്വസ്റ്റ് ടീം അംഗമായ നിസാർ നെതിരെ വ്യാജ പ്രചരണം. നിസാറും മറ്റ് ടീം അംഗങ്ങളും പത്ത് ദിവസത്തോളം ആര്യങ്കാവ് ഡ്യൂട്ടി ചെയ്യുകയു

കടയ്ക്കൽ: കടയ്ക്കൽ ഫയർ ഫോഴ്സ് ആൻഡ് സിവിൽ ഡിഫൻസ് അംഗമായ നിസാർ നെതിരെ വ്യാജ പ്രചരണം. നിസാറും മറ്റ് ടീം അംഗങ്ങളും പത്ത് ദിവസത്തോളം ആര്യങ്കാവ് ഡ്യൂട്ടി ചെയ്യുകയും ചെറിയ പെരുന്നാളിന് മൂന്നു ദിവസം മുമ്പ് നാട്ടിൽ വരികയും നാട്ടിൽ വന്നതിനുശേഷം നിസാർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ തന്റെ ശ്രവം കൊടുക്കുകയും ചെയ്തു. 

സമൂഹത്തോടുള്ള പ്രതിബദ്ധത എന്ന നിലയിലാണ് അരിയാൻകാവിൽ ജോലിചെയ്ത് ശ്രവം പരിശോധനയ്ക്കായി നൽകിയത്. ഇതറിഞ്ഞ് ഫേസ്ബുക് വാട്സ്ആപ്പ് ഗ്രൂപ്പ്കളിലുമാണ് അദ്ദേഹത്തിനെതിരെ വ്യാജ പ്രചരണം നടത്തിയത്. തൻറെ കുടുംബം ചെറിയ ബിസിനസുകൾ ചെയ്താണ് ജീവിക്കുന്നത് എന്നും ആ വരുമാനം തന്നെ ഇതുവഴി ഇല്ലാതായി എന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്. ഇതിനെതിരെ കടയ്ക്കൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com