Responsive Ad Slot

Slider

ജില്ലയിൽ നാല് പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; മാപ്പ് പുറത്തുവിട്ടു

കൊല്ലം: ജില്ലയിൽ നാല് കോവിഡ് പോസിറ്റീവു കേസുകൾ കൂടി, 4 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്നും മെയ് 11ന് എത്തിയ കരുനാഗപ്പള്ളി ചെറിയഴിക

കൊല്ലം: ജില്ലയിൽ നാല് കോവിഡ് പോസിറ്റീവു കേസുകൾ കൂടി, 4 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്നും മെയ് 11ന് എത്തിയ കരുനാഗപ്പള്ളി ചെറിയഴിക്കൽ സ്വദേശിയായ യുവാവ് (P42), ചെന്നൈയിൽ നിന്നും മെയ് 24 ന് എത്തി കോവിഡ് സ്ഥിരീകരിച്ച (P35) പന്മന സ്വദേശിയായ യുവതിയുടെ 44 വയസ്സുള്ള മാതാവ് (P43), 22 വയസുള്ള സഹോദരൻ (P44), ഡൽഹിയിൽ നിന്നും മെയ് 22ന് എത്തിയ കുളത്തൂപ്പുഴ സ്വദേശിയായ 22 വയസുള്ള യുവാവ് (P45) എന്നിവരാണ് ഇന്നലെ കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.

ഇതോടെ നിലവിൽ 22 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ജാഗ്രത, സാമൂഹിക അകലം, കൈ കഴുകൽ, മുഖാവരണം, ശുചിത്വം, എന്നിവ നാം എല്ലാവരും ജീവിത ചര്യ ആക്കുക.




0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com