Responsive Ad Slot

Slider

കൊല്ലം പൊലീസ് അയഞ്ഞെങ്കിലും 55 പേർ അറസ്റ്റിൽ

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ പൊലീസ് അയഞ്ഞെങ്കിലും കടുത്ത നിയമ ലംഘനങ്ങൾ നടത്തിയ 55 പേർ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റിലായി. കെ

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ പൊലീസ് അയഞ്ഞെങ്കിലും കടുത്ത നിയമ ലംഘനങ്ങൾ നടത്തിയ 55 പേർ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റിലായി. കൊല്ലം സിറ്റി, റൂറൽ പൊലീസ് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പകർച്ചവ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ 53 കേസുകൾ രജിസ്റ്റർ ചെയ്‌തു. അനാവശ്യ യാത്രകൾ നടത്തിയ 34 വാഹനങ്ങൾ പിടിച്ചെടുത്തു. വിദേശത്ത് നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിവന്ന് ഗൃഹ നിരീക്ഷണത്തിലും സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും തങ്ങുന്നവർ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസ് പട്രോളിംഗ് എല്ലാ പ്രദേശങ്ങളിലും ശക്തമാക്കി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com