Responsive Ad Slot

Slider

കൊല്ലത്തു മാസ്ക് ധരിക്കാത്തത്തതിന് 193 പേർക്കെതിരെ കേസ്

പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കാതെ സഞ്ചരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ പൊലീസ് നടത്തിയ പരിശോധനയില്‍ ഇന്നലെ 193 പേര്‍ക്കെതിരെ കേസെടുത്തു.

കൊല്ലം: പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കാതെ സഞ്ചരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ പൊലീസ് നടത്തിയ പരിശോധനയില്‍ ഇന്നലെ 193 പേര്‍ക്കെതിരെ കേസെടുത്തു.

സിറ്റി, റൂറല്‍ പൊലീസ് ജില്ലകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് 146 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 172 പേരെ അറസ്റ്റ് ചെയ്തു. അനാവശ്യ യാത്രകള്‍ നടത്തിയവരുടെ 90 വാഹനങ്ങളും പിടിച്ചെടുത്തു. വിദേശരാജ്യങ്ങള്‍, അയല്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയെത്തി സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലും ഗൃഹ നിരീക്ഷണത്തിലും കഴിയുന്നവര്‍ അവിടെയുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. ബൈക്ക് പട്രോളിംഗ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തി ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു.

കൊല്ലം റൂറല്‍, കൊല്ലം സിറ്റി 1. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ : 49, 97 2. അറസ്റ്റിലായവര്‍ : 76, 96 3. പിടിച്ചെടുത്ത വാഹനങ്ങള്‍ : 36, 54 5. മാസ്ക് ധരിക്കാത്തതിന് കേസ് : 103, 90
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com