കൊല്ലം: ജില്ലയിൽ ഇന്നലെ ഒരാൾക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു.
തലവൂർ ആവണീശ്വരം സ്വദേശിയായ 54 വയസുള്ള സ്ത്രീ (P46)ഗുജറാത്ത് ഗാന്ധി നഗറിൽ നിന്നും 02432നമ്പർ രാജധാനി എക്സ്പ്രസിൽ മെയ് 19 ന് തിരുവനന്തപുരത്ത് എത്തി. B1 കംപാർട്മെന്റിൽ 11 മുതൽ 14 വരെയുള്ള സീറ്റിൽ മകൻ എറണാകുളം സ്വദേശികളായ രണ്ടു സുഹൃത്തുക്കൾ എന്നിവരോടൊപ്പമാണ് യാത്ര ചെയ്തത്. തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കര സിവിൽ സ്റ്റേഷൻ വരെ പ്രത്യേക കെ.എസ്.ആർ.ടി.സി ബസിൽ എത്തുകയും ആംബുലൻസിൽ വീട്ടിലെത്തിയ ഇവർ ഗൃഹനിരീക്ഷണത്തിൽ തുടരുകയായിരുന്നു.
മെയ് 25 ന് രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് പുനലൂർ താലൂക്കാശുപത്രയിൽ വച്ച് സാമ്പിൾ എടുക്കുകയും തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലേയ്ക്ക് അയയ്കയും ചെയ്തു. രോഗം സ്ഥിരീകരിച്ചതോടെ ഇന്നലെ പാരിപ്പള്ളി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ നിലവിൽ 23 പേരാണ് രോഗം സ്ഥിരീകരിച്ച് പരിചരണത്തിലുള്ളത്. 23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ