Responsive Ad Slot

Slider

കൊല്ലം ജില്ലയില്‍ കോവിഡ് ആശങ്ക ഒഴിയുന്നു; ഇന്ന് മാത്രം 9 ആളുകളാണ് രോഗം ഭേദമായി

ജില്ലയില്‍ കോവിഡ് ആശങ്ക ഒഴിയുന്നു. ഇന്ന് മാത്രം 9 ആളുകളാണ് രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും മടങ്ങുന്നത്. 12 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ ഒമ്പത് പേര്‍ ആശുപത്രി

കൊല്ലം: ജില്ലയില്‍ കോവിഡ് ആശങ്ക ഒഴിയുന്നു. ഇന്ന് മാത്രം 9 ആളുകളാണ് രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും മടങ്ങുന്നത്. 12 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ ഒമ്പത് പേര്‍ ആശുപത്രി വിടുന്നതോടെ അവശേഷിക്കുന്നത് മൂന്നുപേര്‍ മാത്രം. തബ്-ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പുനലൂര്‍ സ്വദേശികളും, പ്രാക്കുളം സ്വദേശിനിയുമാണ്‌ ചികിത്സയിലുള്ളത്. 

തുടര്‍ച്ചയായ ദിവസങ്ങളില്‍ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല എന്നുമാത്രമല്ല. ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞതും ജില്ലക്ക് നേട്ടമാണ്. നിരീക്ഷണത്തിലുവ്വരുടെ എണ്ണവും ജില്ലയില്‍ കുറയുന്നുണ്ട്. 

ഒരിടവേളക്ക് ശേഷം ജില്ലയില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ച കുളത്തുപ്പുഴയില്‍ പ്രാധമിക സമ്പര്‍ക്കപട്ടികയില്‍ ഉണ്ടായിരുന്നവര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു നാളെ വീടുകളിലേക്ക് മടങ്ങും. പോസിറ്റീവ് കേസുകള്‍ ഒന്നില്ലങ്കിലും ജില്ലയിലെ ജാഗ്രതയും നിയന്ത്രണങ്ങളും തുടരും
disqus,
© all rights reserved
made with Kadakkalnews.com