രോഗം ഭേദമാകാന്‍ 39 ദിവസത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ഫലം നെഗറ്റീവായത്. ജില്ലയില്‍ കോവിഡ് നെഗറ്റീവ് ആകാന്‍ ഇനി രണ്ടു പേര്‍ മാത്രം. P6 ന്റെ കുടുംബാംഗമായ യുവതിയും(28), P3 പ്രാക്കുളം സ്വദേശിയായ(43) വീട്ടമ്മയും മാത്രമാണ് ഇനി ചികിത്സയിലുള്ളത്.
പ്രവാസികളായ മലയാളികള്‍ തിരികെയെത്തുമ്പോള്‍ അതീവ ജാഗ്രതയോടെ പാലിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുന്ന ശീലം തുടരണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ