P36 ഡെൽഹിയിൽ നിന്നും സ്പെഷൽ ട്രെയിനിൽ എത്തിയ തേവലക്കര അരിനല്ലൂർ സ്വദേശിയായ 38കാരനാണ്. P 37 കരുനാഗപ്പള്ളി തുറയിൽകുന്ന് സ്വദേശിയായ 23 വയസുള്ള യുവതിയാണ്. മസ്കറ്റിൽ നിന്നും CAI 554 നമ്പർ സ്പെഷൽ ഫ്ലൈറ്റിൽ തിരുവനന്തപുരത്ത് എത്തിയ ഇവർ പിതാവിനൊപ്പം കാറിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ തുടരുകയായിരുന്നു.
P 36, P 37 എന്നിവർ രോഗ ലക്ഷണങ്ങൾ പ്രകടമാക്കിയതിനാൽ സാമ്പിൾ പരിശോധന നടത്തി. പോസിറ്റീവായി സ്ഥിരീകരിച്ചതോടെ ഇരുവരെയും ഇന്നലെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പ്രവാസികളിൽ കൂടുതലായി കോവിഡ് ബാധിതർ എത്തുന്ന സാഹചര്യത്തിൽ ജില്ല അതീവജാഗ്രത പുലർത്തുകയാണ്. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. ഇതുവരെ നേടിയ രോഗനിയന്ത്രണം നിലനിർത്തുന്നതിന് പിഴവുകളില്ലാത്ത പ്രതിരോധം മാത്രമേ വഴിയുള്ളൂ. കോവിഡ് നിയന്ത്രണത്തിന് മാസ്കും സാനിറ്റൈസറും ശീലമാക്കുകയും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണന്നു അപേക്ഷിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ