കൊല്ലം: മത്സ്യം, പോത്തിറച്ചി, കോഴിയിറച്ചി എന്നിവയ്ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയിൽ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. അമിത വില ഈടാക്കിയാൽ അവശ്യസാധന നിയമത്തിന്റെ വിവിധ വകുപ്പുകൾ അനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ബി.അബ്ദുൽ നാസറിന്റെ മുന്നറിയിപ്പ്. മത്സ്യത്തിന്റെയും ഇറച്ചിയുടെയും വില നിലവാരവും പ്രസിദ്ധപ്പെടുത്തി. ലോക്ക് ഡൗണിന്റെ മറവിൽ അമിത വില ഈടാക്കുന്നുവെന്ന പരാതി ജില്ലയിൽ വ്യാപകമായിരുന്നു. വ്യാപാരികൾ വില പ്രദർശിപ്പിക്കണമെന്നും നിർദേശം നൽകി.
ഇറച്ചി വില
ക്രമ നമ്പർ, ഇനം, ചില്ലറവില (കി. ഗ്രാം)
1. കോഴിയിറച്ചി 160
2. കാളയിറച്ചി 320
3. പോത്തിറച്ചി 340
മത്സ്യ വില
ക്രമ നമ്പർ, ഇനം, വില/ കി.ഗ്രാം
1. നെയ്മീൻ ചെറുത് (4 കിലോ വരെ) 750
2. നെയ്മീൻ വലുത് (4 കിലോ മുകളിൽ) 850
3. ചൂര വലുത് (750 ഗ്രാം മുകളിൽ) 240
4. ചൂര ഇടത്തരം (500 മുതൽ 750 ഗ്രാം വരെ) 200
5. ചൂര ചെറുത് (500 ഗ്രാം താഴെ) 180
6. കേര ചൂര 230
7. അയല ഇടത്തരം (200 ഗ്രാം മുതൽ 100 ഗ്രാം വരെ) 250
8. അയല ചെറുത് (100 ഗ്രാം താഴെ) 150
9. ചാള 200
10. കരിചാള/കോക്കോല ചാള 100
11. വട്ട മത്തി/വരൾ 90
12. നെത്തോലി 80
13. വേളാപ്പാര 390
14. വറ്റ 330
15. അഴുക 270
16. ചെമ്പല്ലി 330
17. കോര 180
18. കാരൽ 70
19. പരവ 350
20. ഞണ്ട് 210
21. ചെമ്മീൻ നാരൻ 550
22. വങ്കട വലുത് (250 ഗ്രാം മുകളിൽ) 170
23. കിളിമീൻ വലുത് (300 ഗ്രാം മുകളിൽ) 310
24. കിളിമീൻ ഇടത്തരം (300 ഗ്രാം മുതൽ 150 ഗ്രാം വരെ) 200
25. കിളിമീൻ ചെറുത് 140
പരാതികൾക്ക് താലൂക്ക് സപ്ലൈ ഓഫീസർമാരെ ബന്ധപ്പെടുക
കൊല്ലം: 9188527339, 0474 2767964
കൊട്ടാരക്കര: 9188527341, 0474 2454769
കരുനാഗപ്പള്ളി: 9188527342, 0476 2620238
കുന്നത്തൂർ: 9188527344, 0476 2830292
പുനലൂർ: 9188527340, 0475 2222689
പത്തനാപുരം: 9188527343, 0475 2350020
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ