Responsive Ad Slot

Slider

വെട്ടിയ മുടിയും വീട്ടിലേക്ക്

ബാര്‍ബര്‍ ഷോപ്പില്‍ സേവനത്തിനായി എത്തുന്നവര്‍ വെട്ടിയ മുടി വീട്ടില്‍ കൊണ്ടു പോയി സംസ്കരിക്കണമെന്ന നിലപാട് സ്വീകരിച്ച്‌ ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ സംഘടന.


കൊല്ലം: ബാര്‍ബര്‍ ഷോപ്പില്‍ സേവനത്തിനായി എത്തുന്നവര്‍ വെട്ടിയ മുടി വീട്ടില്‍ കൊണ്ടു പോയി സംസ്കരിക്കണമെന്ന നിലപാട് സ്വീകരിച്ച്‌ ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ സംഘടന. മാത്രമല്ല ഹെയര്‍ കട്ടിംഗ്, ഷേവിങ് തുടങ്ങിയവയ്ക്കായി ഷോപ്പിലേക്ക് വരുന്നവര്‍ വൃത്തിയുള്ള തുണി, ടവല്‍ തുടങ്ങിയവ കൊണ്ടു വരികയും വേണം.
നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കു സേവനം നല്‍കില്ലെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ സേവനത്തിനായി വരുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കണം. സംഘടന പറയുന്നു.

അപരിചിതര്‍ ആയവര്‍ക്ക് സേവനം ലഭിക്കില്ല. ഞായറാഴ്ച സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ചൊവ്വാഴ്ചകളില്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് കുരീപ്പുഴ മോഹനനും സെക്രട്ടറി പ്രദീപ് തേവലക്കരയും വ്യക്തമാക്കി
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com