Responsive Ad Slot

Slider

മദ്യവിൽപനക്ക് കൊല്ലവും ഒരുങ്ങി

മദ്യവിൽപനയ്ക്കു പുനരാരംഭിക്കുന്നതിനു മുന്നോടിയായി ജില്ലയിലെ ബാറുകളുടെയും ബെവ്കോ – കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളുടെയും വിവരങ്ങൾ എക്സൈസ് അപ്‌ലോഡ് ചെയ്തു ത

കൊല്ലം: മദ്യവിൽപനയ്ക്കു പുനരാരംഭിക്കുന്നതിനു മുന്നോടിയായി ജില്ലയിലെ ബാറുകളുടെയും ബെവ്കോ – കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളുടെയും വിവരങ്ങൾ എക്സൈസ് അപ്‌ലോഡ് ചെയ്തു തുടങ്ങി. പുതിയ കണക്കനുസരിച്ച് ബാറുകൾ അടക്കം 111 ഇടങ്ങളിൽ നിന്നു മദ്യം വാങ്ങാൻ കഴിയും. ബെവ്കോ വിൽക്കുന്ന അതേ വിലയ്ക്കു തന്നെയാണു ബാറുകളിൽ നിന്നു മദ്യം വിൽക്കുക. ഇതിനു മുന്നോടിയായി ഓരോ ബാറുകളുടെയും ബെവ്കോ – കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളുടെയും ജിപിഎസ് ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങളാണ് എക്സൈസ് ശേഖരിച്ച് അപ്‌ലോഡ് ചെയ്യുന്നത്.

ജില്ലയിൽ 30 ബെവ്കോ ഔട്ട്‌ലെറ്റുകളും 2 കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളുമാണു സർക്കാർ ഉടമസ്ഥതയിലുള്ളത്. 50 ബാറുകളാണു ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇതു കൂടാതെ 29 ബീയർ ആൻഡ് വൈൻ പാർലറുകളുമുണ്ട്. ചുരുക്കത്തിൽ മുൻപ് 32 ഇടങ്ങളിൽ നിന്നു ലഭിച്ചിരുന്ന സർക്കാർ വിലയ്ക്കുള്ള മദ്യം ബാറുകൾ തുറന്നാൽ 111 ഇടങ്ങളിൽ നിന്നായി കൊല്ലം ജില്ലക്കാർക്കു വാങ്ങാം. അതേ സമയം, മദ്യവിതരണത്തിനുള്ള മൊബൈൽ ഫോൺ ആപ്ലിക്കേഷൻ സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ഏതു തരത്തിലാണ് ഇവ പ്രവർത്തിക്കുകയെന്നത് ഇപ്പോഴും എക്സൈസ് അധികൃതർക്കു പോലും അറിയില്ല.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com