Responsive Ad Slot

Slider

കൊല്ലം ജില്ലയിൽ 4 പേർക്കു കൂടി കോവിഡ്; മാപ്പ് പുറത്തുവിട്ടു

ഇന്നലെ പുതിയതായി 4 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ (P38 മുതൽ P41 വരെ) ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മെയ് 16 ന് IX 538 അബുദാബി തിരുവനന്തപുരം ഫ്ലൈറ്

കൊല്ലം: ഇന്നലെ പുതിയതായി 4 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ (P38 മുതൽ P41 വരെ) ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മെയ് 16 ന് IX 538 അബുദാബി തിരുവനന്തപുരം ഫ്ലൈറ്റിന് എത്തിയ കുളത്തൂപ്പുഴ സ്വദേശികളായ ഇവർ മുൻപ് റിപ്പോർട് ചെയ്ത പോസിറ്റീവ് കേസിന്റെ തൊട്ടടുത്ത സീറ്റുകളിൽ യാത്ര ചെയ്തവരാണ്. 27 വയസുള്ള യുവതി (P36) അവരുടെ ഒന്നും (P37) നാലും (P38) വയസുള്ള പെൺകുട്ടികൾ 58 (P39) വയസുള്ള മാതാവ് എന്നിവർ ഗൃഹനിരീക്ഷണത്തിലായിരുന്നു. വിമാനയാത്രക്കാരിൽ ചിലർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടിയായി ജില്ലയിലെ 67 യാത്രികരുടേയും സാമ്പിൾ സെൻറിനൽ സർവെയ്ലൻസ് വഴി ശേഖരിക്കുകയായിരുന്നു.രോഗം സ്ഥിരീകരിച്ചതോടെ നാലു പേരെയും പാരിപ്പള്ളി ഗവണ്മെന്റ് മെഡിക്കൽ കോളജിൽ പരിചരണത്തിനായി പ്രവേശിപ്പിച്ചു.

പ്രവാസികൾ കൂടുതലായി കോവിഡ് ബാധിതർ എത്തുന്ന സാഹചര്യത്തിൽ ജില്ല അതീവജാഗ്രത പുലർത്തുകയാണ്. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. ഇതുവരെ നേടിയ രോഗനിയന്ത്രണം നിലനിർത്തുന്നതിന് പിഴവുകളില്ലാത്ത പ്രതിരോധം മാത്രമേ വഴിയുള്ളൂ. കോവിഡ് നിയന്ത്രണത്തിന് മാസ്കും സാനിറ്റൈസറും ശീലമാക്കുകയും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്നു വീണ്ടും അപേക്ഷിക്കുന്നു.
P38 മുതൽ P41 വരെ സഞ്ചാര പഥം




0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com