Responsive Ad Slot

Slider

slide 23 to 28 of 12

കൊല്ലം ജില്ലയിൽ രണ്ടു കോവിഡ് പോസിറ്റീവു കേസുകൾ കൂടി; മാപ്പ് പുറത്തുവിട്ടു

ജില്ലയിൽ രണ്ടു കോവിഡ് പോസിറ്റീവു കേസുകൾ കൂടി വാർത്തയിൽ വന്ന മൂന്നാമത്തെ ആൾ കൊല്ലം ജില്ലയിലല്ല. മാറിവന്നതാണ്. അതി സങ്കീർണമായ ദിവസങ്ങളാണ് ഇനി മുന്നിലുള്
കൊല്ലം: ജില്ലയിൽ രണ്ടു കോവിഡ് പോസിറ്റീവു കേസുകൾ കൂടി വാർത്തയിൽ വന്ന മൂന്നാമത്തെ ആൾ കൊല്ലം ജില്ലയിലല്ല. മാറിവന്നതാണ്. അതി സങ്കീർണമായ ദിവസങ്ങളാണ് ഇനി മുന്നിലുള്ളത്... ജാഗ്രത കുറച്ചെങ്കിലും ഇല്ലാതായാൽ നമുക്ക് പിടിച്ചു നിൽക്കാൻ പ്രയാസമാവും..

ജില്ലയിൽ മൂന്നാം ദിവസവും രണ്ടു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മെയ് 19-ാം തീയതി എത്തിയ മുംബെയ് നരിമാൻ പോയിന്റ്-തിരുവനന്തപുരം സ്പെഷൽ ട്രെയിനിലെ യാത്രികൻ 58 കാരനായ തൃക്കടവൂർ സ്വദേശിയാണ് (P31) .തിരുവനന്തപുരത്തുനിന്നും ഇയാളെ സ്പെഷൽ കെ എസ് ആർ ടി സി യിൽ കൊല്ലത്ത് എത്തിച്ചതു മുതൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റെയിനിൽ ആയിരുന്നു. രണ്ടാമത്തെയാൾ പുനലൂർ സ്വദേശിയായ യുവതിയാണ് (P32). റിയാദ് കോഴിക്കോട് ഫ്ലൈറ്റിൽ എത്തിയ ഇവർ ഗർഭിണിയാണ്. രോഗലക്ഷണങ്ങൾ പ്രകടമായതോടെ രണ്ടു പേരുടെയും സാമ്പിൾ എടുക്കുകയായിരുന്നു. പോസിറ്റീവായി സ്ഥിരീകരിച്ചതിനാൽ ഇരുവരേയും ഇന്നലെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇതോടെ നിലവിൽ 12 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്.20 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
പ്രവാസികളിൽ കൂടുതലായി കോവിഡ് ബാധിതർ എത്തുന്ന സാഹചര്യത്തിൽ ജില്ല അതീവജാഗ്രത പുലർത്തുകയാണ്. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. ഇതുവരെ നേടിയ രോഗനിയന്ത്രണം നിലനിർത്തുന്നതിന് പിഴവുകളില്ലാത്ത പ്രതിരോധം മാത്രമേ വഴിയുള്ളൂ. കോവിഡ് നിയന്ത്രണത്തിന് മാസ്കും സാനിറ്റൈസറും ശീലമാക്കുകയും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
റിപ്പോർട്ട്: Collector Kollam







0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com